'130 കോടി ഇന്ത്യന്‍ ജനതയെ നാണം കെടുത്തിയ ദിവസം, നിങ്ങളെ ഓര്‍ത്ത് ലജ്ജിക്കുന്നു'- ട്രംപിന്റെ ഭീഷണിക്കു മുന്നില്‍ മുട്ടുമടക്കിയ മോദിയെ പരിഹസിച്ച് കണ്ണന്‍ ഗോപിനാഥന്‍
ചെന്നൈ: ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണിയ്ക്ക് മുന്നില്‍ അടിയറവു പറഞ്ഞ് അമേരിക്കയ്ക്ക് മരുന്ന് കയറ്റുമതി അനുവദിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കെതിരെ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. 130 കോടി ഇന്ത്യന്‍ ജനത നാണം കെട്ട ദിവസമായിരുന്നു അതെന്നും മോദിയെ ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.
'ഇന്ന് ഞാന്‍ എന്റെ പ്രധാനമന്ത്രിയെ കുറിച്ചോര്‍ത്ത് ലജ്ജിക്കുന്നു. ട്രംപിന്റെ ഭീഷണിക്ക് മണിക്കുറുകള്‍ക്കകം നമ്മുടെ പ്രധാനമന്ത്രി യു.എസ് താല്‍പ്പര്യങ്ങള്‍ക്ക് മുന്നില്‍ അടിയറവു പറഞ്ഞ ദിവസം. 1.3 ബില്യണ്‍ ഇന്ത്യക്കാര്‍ക്കും നാണംകെട്ട ദിവസമാണിത്. ഭാരതമാതാവിനെ ആരുടെ മുന്നിലും ഒരിക്കലും തലകുനിക്കാന്‍ അനുവദിക്കില്ലെന്ന് താങ്കള്‍ ഞങ്ങള്‍ക്ക് വാക്ക് തന്നിരുന്നു', കണ്ണന്‍ ഗോപിനാഥന്‍ ട്വിറ്ററില്‍ കുറിച്ചു.
നേരത്തെ ഇന്ത്യ കൊവിഡ് മരുന്ന് കയറ്റുമതി നിരോധിച്ചിരുന്നു. പിന്നീട് ട്രംപ് ഇന്ത്യയോട് മലേറിയക്ക് ഉപയോഗിക്കുന്ന ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന മരുന്ന് ആവശ്യപ്പെട്ടു. മറുപടിയൊന്നും കാണാഞ്ഞ് കഴിഞ്ഞ ദിവസം ട്രംപ് ഇന്ത്യക്കെതിരെ ഭാഷണിയുമായി രംഗത്തു വന്നു. ഇത് കഴിഞ്ഞ് മണിക്കൂറികള്‍ക്കകം ഇന്ത്യ കയറ്റുമതി നിരോധനത്തില്‍ ഇളവ് വരുത്തുകയായിരുന്നു.
മഹാമാരി കാര്യമായി ബാധിച്ച ചില രാജ്യങ്ങള്‍ക്ക് ഈ അത്യാവശ്യ മരുന്ന് നല്‍കുമെന്നറിയിച്ച ഔദ്യോഗിക വൃത്തങ്ങള്‍ വിഷയം രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും ആവശ്യപ്പെട്ടു. ഇന്ത്യയെ ആശ്രയിക്കുന്ന അയല്‍രാജ്യങ്ങള്‍ക്കും ഹൈഡ്രോക്‌സി ക്ലോറോക്വിനിന്റെയും പാരസെറ്റാമോളിന്റെയും കയറ്റുമതിക്ക് അനുമതി നല്‍കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
കൊവിഡ് ബാധിതരുടെ എണ്ണം ഇന്ത്യയില്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് പ്രതിരോധ മരുന്ന് കയറ്റുമതിക്ക് ഇന്ത്യ ഒരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."