നാട്ടുകല്ലില്‍ പ്രവര്‍ത്തിക്കുന്ന ഇരുമ്പുരുക്ക്
കമ്പനികള്‍ ജനജീവിതം ദുരിതമാക്കുന്നുചിറ്റൂര്‍: ഗ്രാമ പഞ്ചായത്ത് പ്രവര്‍ത്തനം നിര്‍ത്താന്‍ നോട്ടിസ് നല്‍കിയിട്ടും നല്ലേപ്പിള്ളി പഞ്ചായത്ത് ശങ്കരച്ചാമ്പാളയം വാര്‍ഡില്‍ നാട്ടുകല്ലില്‍ പ്രവര്‍ത്തിക്കുന്ന ഇരുമ്പുരുക്ക് കമ്പനികള്‍ ഇപ്പോഴും പ്രദേശത്ത് മലിനീകരണ പരിസ്ഥിതി പ്രശ്‌നങ്ങള്‍ ഉïാക്കി പ്രവര്‍ത്തിക്കുകയാണ് മതിയായ രേഖകളോ മലിനീകരണ നിയന്ത്രണ സംവിധാനങ്ങളോ ഇല്ലാതെയാണ് ബെന്നാരി സ്റ്റീല്‍സ്, സുയാറാം സ്റ്റീല്‍, എസ്.വി.എ. റീ റോളിങ് എന്നീ പേരുകളില്‍ ഇരുമ്പുരുക്ക് കമ്പനികള്‍ ഇവിടെ പ്രവൃത്തിക്കുന്നത്.ഇതിനെതിരെ ഇന്നുചേരുന്ന ഗ്രാമസഭായോഗം പ്രമേയം പാസാക്കുമെന്നാണറിയുന്നത്
കമ്പനിയില്‍ നിന്ന് രാത്രിയില്‍ വ്യാപകമായി വിഷപ്പുക ഉയരുന്നത് പതിവാണ്. പുകപടലങ്ങള്‍ മൂടല്‍മഞ്ഞിന്റെ പ്രതീതിയില്‍ പരിസരമാകെ നിറയും. പുകയില്‍ നിന്നും വീഴുന്ന കരിപ്പൊടികള്‍ പ്രദേശത്തെ കുടിവെള്ളം സ്രോതസുകളെ മലിനമാക്കുന്നു. പരിസരവാസികള്‍ക്ക് കാന്‍സറും കണ്ണെരിച്ചലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുï്. കുട്ടികള്‍ക്ക് വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നത്തിന് ഈ പുകപടലങ്ങള്‍ കാരണമാകുന്നതായി നാട്ടുകാര്‍ പറയുന്നു.
പ്രദേശത്തെ നാട്ടുകല്‍ ഗവ. കോളജ് വനിത ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ പലരും കമ്പനിയുടെ പുകമാലിന്യം കാരണം താമസം മതിയാക്കി പോയി. കൂടാതെ സ്വകാര്യ ആശുപത്രി, ഐ.ടി.എ, വൈദ്യുതി ഓഫിസ് തുടങ്ങി നിരവധി സ്ഥാപനങ്ങള്‍ ഇരുമ്പു കമ്പനിയുടെ പരിസരത്ത് പ്രവൃത്തിക്കുന്നുï്. ഈ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടങ്ങളില്‍ വന്നു പോകുന്നവര്‍ക്കും ഇരുമ്പ് കമ്പനി വലിയ ബുദ്ധിമുട്ടുകളാണ് സൃഷ്ടിക്കുന്നത്.
കമ്പനിക്കു പരിസരത്തുള്ള കൃഷിയിടങ്ങളില്‍ കൃഷിയിറക്കാന്‍ പറ്റാത്ത അവസ്ഥയാണ്. ക്ഷീര കര്‍ഷകര്‍ കാലികളെ വിറ്റ് മറ്റ് തൊഴില്‍ അന്വേഷിക്കുകയാണ്. ഗുരുതരമായ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കാതെ അധികൃതര്‍ കമ്പനികള്‍ക്ക് ഒത്താശ ചെയ്യുകയാണെന്ന് നാട്ടുകാരുടെ ആരോപണം.
നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നല്ലേപ്പിള്ളി പഞ്ചായത്ത് കമ്പനിയുടെ മലിനീകരണം സംബന്ധിച്ച് പ്രത്യേക ഗ്രാമസഭ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചു.
വാര്‍ഡിലെ 90 ശതമാനം വോട്ടര്‍മാരും ഒപ്പിട്ട് പ്രത്യേകഗ്രാമസഭ വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടുകൊï് പഞ്ചായത്തിന് നല്കിയ പരാതിയെ തുടര്‍ന്നാണ് ഇന്നു രാവിലെ 11ന് ബ്ലോക്ക് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഗ്രാമസഭ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."