കാളികാവ് ഗ്രാമപഞ്ചായത്ത് ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കല്‍ നാളെ മുതല്‍
കാളികാവ്: കാളികാവ് ഗ്രാമ പഞ്ചായത്ത് ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ് പുതുക്കല്‍ നാളെ മുതല്‍ തടങ്ങും. പുതുക്കുന്ന വാര്‍ഡുകള്‍ സ്ഥലം എന്ന ക്രമത്തില്‍.
മൂന്നിന്: കറുത്തേനി, അഞ്ചച്ചവിടി, ചേരിപ്പലം, പുളിയങ്കല്ല്. അഞ്ചച്ചവടി ഗവ: ഹൈസ്‌കൂള്‍, നാലിന്: കാളികാവ് ടൗണ്‍, ചാഴിയോട്, കല്ലന്‍കുന്ന്. കാളികാവ് ഹയാത്തുല്‍ ഇസലാം മദ്‌റസ. അഞ്ചിന്: അടക്കാകുണ്ട് പാറശ്ശേരി, ഈനാദി. പാറശ്ശേരി സ്‌കൂള്‍. ആറിന്: വെള്ളയൂര്‍, ചേരിപ്പലം, പുളിയങ്കല്ല്, പൂങ്ങോട്. പൂങ്ങോട് മദ്‌റസ. ഏഴിന്: വെന്തോടന്‍ പടി, പള്ളിശ്ശേരി, അമ്പലക്കടവ്. പള്ളിശ്ശേരി മദ്‌റസ. എട്ടിന്: തണ്ടുകോട്, ഐലാശ്ശേരി. ആമപൊയില്‍ സ്‌കൂള്‍. ഒമ്പതിന്: മേലേ കാളികാവ്, ചെങ്കോട്. കാളികാവ് ടി.ബി സമയം: രാവിലെ ഒമ്പതിന്. ക്യാംപുകളില്‍ എത്താന്‍ സാധിക്കാത്തവര്‍ക്ക് പത്തിന് ടി.ബിയില്‍ വച്ച് പുതുക്കി നല്‍കും.
അതാത് വാര്‍ഡിലെ ഗുണഭോക്താക്കള്‍ നിലവിലുള്ള ഇന്‍ഷൂറന്‍സ് കാര്‍ഡും റേഷന്‍ കാര്‍ഡും 30 രുപ ഫീസുമായി ക്യാമ്പുകളില്‍ എത്തിചേരുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."