മുന്നണിപ്പോരാളികള്‍ക്ക് പഴക്കൂടകളുമായി കൃഷിവകുപ്പ്
കൊച്ചി: കൊവിഡ് പ്രതിരോധ രംഗത്തെ മുന്നണിപ്പോരാളികള്‍ക്ക് കൃഷിവകുപ്പ് വക പഴക്കൂടകള്‍. പൊലിസ് ഉള്‍പ്പെടെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്ക് പഴക്കിറ്റുകള്‍ നല്കുന്ന പദ്ധതിയുടെ ഉദ്ഘാടനം ഇന്നലെ കൃഷിമന്ത്രി വി.എസ് സുനില്‍കുമാറാണ് നിര്‍വഹിച്ചത്. കൃഷിവകുപ്പിന് കീഴിലെ ഹോര്‍ട്ടികോര്‍പ്പ്.
ആരോഗ്യ പ്രവര്‍ത്തകര്‍, പൊലിസ് സേനാംഗങ്ങള്‍, റവന്യൂ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കാണ് കിറ്റുകള്‍ നല്‍കിയത്. സംസ്ഥാനം മുഴുവന്‍ പദ്ധതി വ്യാപിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ വിവിധ കര്‍ഷകരില്‍ നിന്നാണ് പഴങ്ങള്‍ സംഭരിക്കുന്നത്. കര്‍ഷകര്‍ക്ക് സഹായകമാകുന്നതുകൂടിയാണ് പദ്ധതി. വിവിധ പൊതുമേഖലാ സ്ഥാപനങ്ങളാണ് പഴക്കിറ്റുകള്ക്കാവശ്യമായ തുക സംഭാവനയായി നല്‍കുക. മരട് പച്ചക്കറി മാര്‍ക്കറ്റില്‍ കുടുംബശ്രീ അംഗങ്ങളാണ് എറണാകുളം ജില്ലയിലേക്ക് ആവശ്യമായ പഴക്കിറ്റുകള്‍ തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."