HOME
DETAILS
MAL
കടലുണ്ടിക്കടവ് റോഡില്‍ മഴവെള്ളം കെട്ടിനില്‍ക്കുന്നത് ദുരിതമാകുന്നു
backup
July 03 2016 | 09:07 AM
വള്ളിക്കുന്ന്: മഴ കനത്തതോടെ പ്രധാന റോഡായ കടലുണ്ടി കടവ് റോട്ടില് വെള്ളം കെട്ടി നില്ക്കുന്നതിനാല് പരിസര വാസികള്‍ ദുരിതത്തില്‍. കാലവര്‍ഷത്തുടക്കത്തില്‍ വെള്ളം ഒഴുകി പോകാനുള്ള താല്‍ക്കാലിക സംവിധാനം ഉണ്ടാക്കിയെങ്കിലും പ്രായോഗികമല്ല. വെള്ളം ഒഴിഞ്ഞു പോകാനുള്ള ശാശ്വത പരിഹാരം അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്നാണ് നാട്ടുകാരുടെ ആവശ്യം. റോഡ് നിര്‍മാണത്തിലുള്ള അപാകതയാണ് വെള്ളം കെട്ടി നില്ക്കാന് കാരണമെന്നും പ്രദേശത്തുകാര്‍ പറയുന്നു. ഇതിനാല്‍ വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ വരെ പ്രയാസപ്പെടുകയാണ് പരിസര വാസികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."