HOME
DETAILS
MAL
തൃശൂരില്‍ അണുനശീകരണ ടണലുകള്‍
backup
April 08 2020 | 04:04 AM
തൃശൂര്‍: കൊവിഡ് 19 വ്യാപനം തടയുന്നതിനായി തൃശൂരില്‍ വിവിധയിടങ്ങളില്‍ അണുനശീകരണ ടണലുകള്‍ സ്ഥാപിച്ചു. ആദ്യഘട്ടത്തില്‍ ശക്തന് മാര്‍ക്കറ്റ്, ജില്ലാ ജനറല്‍ ആശുപത്രി എന്നിവിടങ്ങളിലാണ് ഹൈപ്പൈ ക്ലോറേറ്റ് മിശ്രിതം പുകമഞ്ഞുപോലെ കടത്തിവിട്ട് അണുവിമുക്തമാക്കുന്ന പ്രവേശന കവാടങ്ങള്‍ സ്ഥാപിച്ചത്. തുരങ്കസമാനമായ കവാടത്തിലൂടെ കടന്നുപോകുമ്പോള്‍ പോകുന്നയാളിന്റെ ദേഹത്ത് അണുനാശിനി പുകമഞ്ഞുപോലെ മൂടി അണുവിമുക്തമാക്കുന്നതാണ് അണുനാശക തുരങ്കത്തിന്റെ പ്രവര്‍ത്തനം. ചാവക്കാട്, ചാലക്കുടി, ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രികള്‍, തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് എന്നിവിടങ്ങളിലും അണുനാശക തുരങ്ക കവാടം ഒരുക്കാന്‍ ജില്ലാ ഭരണകൂടത്തിന് പദ്ധതിയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."