മുണ്ട@ക്കടവ് കോളനിയില്‍ മണ്ണിനടിയിലൂടെ വൈദ്യുതിയെത്തി
കരുളായി: വനത്തിനകത്തെ മുണ്ട@ക്കടവ് കോളനിയില്‍ മണ്ണിനടിയിലൂടെ വൈദ്യുതിയെത്തി. കരുളായിയില്‍ നിന്നും പത്തുകിലോമീറ്റര്‍ അകലെയുള്ള കോളനിയിലേക്ക് 84ലക്ഷം രൂപ ചിലവഴിച്ചാണ് മണ്ണിനടിയിലൂടെ വൈദ്യുതിയെത്തിച്ചത്. ഉച്ചക്കുളത്തുനിന്നും മൂന്നരകിലോമീറ്റര്‍ അണ്ട@ര്‍ ഗ്രൗ@ണ്ട് കേബിള്‍ ഉപയോഗിച്ചാണ് കോളനിയിലേക്ക് വൈദ്യുതിയെത്തിച്ചത്. വന്യമൃഗങ്ങളുടെ വിഹാരകേന്ദ്രത്തിലൂടെ ലൈന്‍ കടന്നു പോകുന്നതിനാലാണ് അണ്ട@ര്‍ഗ്രൗ@ണ്ട് കേബിള്‍ ഉപയോഗിച്ചത്. വൈദ്യുതീകരണത്തിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഷെരീഫ നിര്‍വഹിച്ചു. കോളനിയിലെ 50 വീടുകളാണ് വൈദ്യുതീകരിച്ചിട്ടുള്ളത്.
ഇതില്‍ 30എണ്ണം ഗ്രാമപ്പഞ്ചായത്തിന്റെയും 20എണ്ണം കെ.എസ്.ഇ.ബിയുടെയും ഫ@ണ്ടും ഉപയോഗിച്ചുമാണ് വയറിങ് നടത്തിയത്. ഐ.ടി.ഡി.പിയാണ് കോളനിയിലേക്ക് വൈദ്യുതി എത്തിക്കുന്നതിനുള്ള 84 ലക്ഷം മുടക്കിയത്.കെ.എസ്.ഇ.ബി.നിലമ്പൂര്‍ ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്‌സി.എഞ്ചിനിയര്‍ കെ.ആര്‍.മോഹനന്‍, കെ.എസ്.ഇ.ബി.സര്‍ക്കിള്‍ എക്‌സി.എഞ്ചിനിയര്‍ കെ.പി പോളി, രാജന്‍, സുരേഷ്, ഐ.ടി.ഡി.പി പ്രൊജക്ട് ഓഫിസര്‍ കൃഷ്ണന്‍, പി. അബ്ദുല്‍ ഗഫൂര്‍, ജനപ്രതിനിധികളായ ഫാതിമസലീം, ലിസിജോസ്, കെ.പി ഷറഫുദ്ദീന്‍, ഷീബ പൂഴിക്കുത്ത്, ഉഷ കൊളത്തൂര്‍, പി.എച്ച് ആയിഷ, പി.പി ഖദീജ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."