പൊതുപ്രവര്‍ത്തകര്‍ക്ക് ഷണ്‍മുഖദാസ് മാതൃക
മലപ്പുറം: എ.സി ഷണ്‍മുഖദാസിന്റെ ആത്മാര്‍ഥത, നേതൃപാഠവം, സ്വഭാവ ശുദ്ധി എന്നിവ അദ്ദേഹത്തില്‍ നിന്നു പകര്‍ത്താന്‍ പൊതു പ്രവര്‍ത്തനരംഗത്ത് കടന്നുവരുന്നവര്‍ ശ്രമിക്കേണ്ടതാണെന്ന് മുസ്‌ലിംലീഗ് നേതാവും മുന്‍ മന്ത്രിയുമായ കുട്ടി അഹമ്മദ്കുട്ടി പറഞ്ഞു.
മലപ്പുറത്ത് എ.സി ഷണ്‍മുഖദാസിന്റെ മൂന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍.സി.പി ജില്ലാ പ്രസിഡന്റ് ടി.എന്‍ ശിവശങ്കരന്‍ അധ്യക്ഷനായി.
ഐ.എന്‍.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കല്ലായി മുഹമ്മദലി, ഡോ. പി.കെ ഗുരുക്കള്‍ സംസാരിച്ചു.
കോഡൂര്‍: എല്ലാ മേഖലയിലും മുന്നിട്ട് നില്‍ക്കുന്ന ജില്ല രോഗപ്രതിരോധ രംഗത്ത് മുന്നേറണ്ടതിന്റെ അവശ്യം ബോധ്യപ്പെടുത്തുന്നതിനായി കോഡൂര്‍ പഞ്ചായത്ത് അംഗം മച്ചിങ്ങല്‍ മുഹമ്മദ് തയാറാക്കിയ 'മലപ്പുറത്തിന് എപ്ലസ് ' ലഘുലേഖ പ്രകാശനം ചെയ്തു.
ജില്ലയില്‍ ഡിഫ്തീരിയ രോഗം ബാധിച്ച് കുട്ടികള്‍ മരിക്കാനിടയായ സാഹചര്യത്തില്‍ പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളുടെ രക്ഷിതാക്കളെ ബോധവത്കരിക്കുന്നതിനാണ് ലഘുലേഖ പ്രസിദ്ധീകരിച്ചിട്ടുള്ളത്. ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടയര്‍മാര്‍ മുഖേനയാണ് ലഘുലേഖ വിതരണം ചെയ്യുന്നത്. പഞ്ചായത്ത് പ്രസിഡന്റ് സി.പി ഷാജി എന്‍.എസ്.എസ് വളണ്ടിയര്‍മാരായ പി. ഹംറാസ് മുഹമ്മദ്, എം.ടി നസീബ തസ്‌നീം എന്നിവര്‍ക്ക് നല്‍കി ലഘുലേഖ പ്രകാശനം ചെയ്തു.
പഞ്ചായത്ത് അംഗം മച്ചിങ്ങല്‍ മുഹമ്മദ് അധ്യക്ഷനായി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ജി പ്രസാദ്, കെ.എന്‍.എ ഹമീദ്, ആരോഗ്യ വകുപ്പിലെ ഡെപ്യൂട്ടി മാസ്മീഡിയ ഓഫീസര്‍ പി. രാജു, ടെക്‌നിക്കല്‍ അസിസ്റ്റന്റ് ടി. ഭാസ്‌ക്കരന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സി. ഹബീബ് റഹ്മാന്‍, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ എന്‍.കെ ഹഫ്‌സല്‍ റഹ്മാന്‍, ജെ.പി.എച്ച്.എന്‍ പി.എം നന്ദിനി, എ. ജുമൈലത്ത്, പി. ഗീത, കെ. സുലൈഖ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."