HOME
DETAILS

ജിയോളജി ഓഫിസില്‍ പരാതികള്‍ കുന്നുകൂടുന്നു; പരിഹരിക്കാന്‍ വേണ്ടത്ര ഉദ്യോഗസ്ഥരില്ല

  
backup
July 03 2016 | 09:07 AM

%e0%b4%9c%e0%b4%bf%e0%b4%af%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%aa%e0%b4%b0%e0%b4%be%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3


മഞ്ചേരി: ആവശ്യത്തിനു ജീവനക്കാരില്ലാത്തു മൂലം ജില്ലാ മൈനിംഗ് ആന്റ് ജിയോളജി ഓഫിസ് പ്രവര്‍ത്തനം അവതാളത്തില്‍. ജില്ലയില്‍ ജിയോളജി വകുപ്പിനു കീഴിലുള്ള ഏക ഓഫിസാണിത്. ദിനേന നൂറോളം പേരാണു വിവിധ ആവശ്യങ്ങള്‍ക്കായി ഓഫിസില്‍ എത്തുന്നത്. വീടുനിര്‍മാണവുമായി ബന്ധപ്പെട്ടു നിരവധി അപേക്ഷകള്‍ വില്ലേജ് ഓഫീസുകളില്‍ കെട്ടികിടക്കുന്നുണ്ട്.
കരിങ്കല്‍- ചെങ്കല്‍ ഖനനം, മണ്ണെടുക്കല്‍ ഉള്‍പ്പെടെയുള്ള പരാതികള്‍ പരിഹരിക്കാനും അനുമതി നല്‍കാനും മറ്റു വിവിധ പരിശോധനകള്‍ക്കും ഓഫിസിലുള്ളത് ജിയോളജിസ്റ്റ് , രണ്ട് അസിസ്റ്റന്റ് ഓഫിസര്‍, മൈനിംഗ് റവന്യു ഇന്‍സ്‌പെക്ടര്‍, രണ്ടു ക്ലര്‍ക്ക്, ഡ്രൈവര്‍ ഒരു പ്യൂണ്‍, വാച്ചര്‍ തുടങ്ങി പത്തു ജീവനക്കാര്‍ മാത്രം. മണ്ണെടുപ്പ്, ഖനന അനുമതി മറ്റു പരിശോധനകള്‍ തുടങ്ങി നിരവധി പ്രവര്‍ത്തനങ്ങളാണു ദിനേന നിര്‍വഹിക്കേണ്ടത്. എന്നാല്‍ താലൂക്ക് ഓഫിസിന്റെ പോലും സൗകര്യങ്ങള്‍ ജില്ലാ ജിയോളജി ഓഫിസിനില്ലെന്നാണ് അധികൃതര്‍ പറയുന്നത്.
1997ല്‍ നിലവില്‍വന്ന ഓഫിസില്‍ അന്നത്തെ സ്റ്റാഫ് പാറ്റേണാണ് ഇപ്പോഴുമുള്ളത്. സംസ്ഥാനത്ത് ക്വാറികളുടെ എണ്ണത്തില്‍ രണ്ടാംസ്ഥാനമുള്ള ജില്ലയില്‍ ഇതുസംബന്ധിച്ച നിരവധി പരാതികളാണു ഓഫിസിലുള്ളത്. ഇതും സമയത്തു പരിഹരിക്കപ്പെടുന്നില്ല. ജീവനക്കാരുടെ കുറവുമൂലം നിലവിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇരട്ടി ജോലിഭാരം പേറേണ്ടിവരുന്നു. ഓഫിസിലെത്തുന്നവര്‍ക്കു ഇരിക്കാനോ പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനോ സംവിധാനമില്ല.
ഓരോ വര്‍ഷവും നാലായിരത്തിലധികം പരാതികള്‍ ഓഫിസില്‍ എത്തുന്നുണ്ട്. നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചുള്ള നൂറുകണക്കിനു വിവരാവകാശങ്ങളാണ് ഓഫിസ് മേശപുറത്തുള്ളത്. ഇതെല്ലാം കൈകാര്യം ചെയ്യുന്നതിനു ജീവനക്കാരില്ലാത്തതതിനാല്‍ പരാതികള്‍ പരിഹാരമാവാതെ കുന്നുകൂടി കിടക്കുകയാണ്. ജിയോളജി ഓഫിസ് വഴി വര്‍ഷംതോറും കോടികള്‍ സര്‍ക്കാര്‍ ഖജനാവിലേക്കു വരുമാനമായി എത്തുന്നുണ്ട്. എന്നിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുന്നില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പെരുമാറ്റച്ചട്ടം ലംഘിച്ച് പഞ്ചായത്ത് സെക്രട്ടറിമാരെ സ്ഥലം മാറ്റി'; തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി സതീശന്‍

Kerala
  •  2 months ago
No Image

പ്രിയങ്കാഗാന്ധി വയനാട്ടിലേക്ക്; 23 ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും

Kerala
  •  2 months ago
No Image

ഡല്‍ഹിയില്‍ വായുമലിനീകരണം രൂക്ഷം; യമുനാനദിയില്‍ വിഷപ്പത

Kerala
  •  2 months ago
No Image

പി.പി ദിവ്യയ്‌ക്കെതിരെ സംഘടനാ നടപടി ഉടനില്ല; സംരക്ഷിച്ച് സി.പി.എം

Kerala
  •  2 months ago
No Image

ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; ജാഗ്രതാ നിര്‍ദ്ദേശം

Kerala
  •  2 months ago
No Image

കണ്ണൂര്‍ കളക്ടര്‍ സംശയത്തിന്റെ നിഴലില്‍, സ്ഥാനത്ത് നിന്ന് നീക്കണം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി കെ.എസ്.യു

Kerala
  •  2 months ago
No Image

കൊല്ലം ഇരവിപുരത്ത് ബൈക്ക് റോഡിലെ കുഴിയില്‍ വീണ് രണ്ട് യുവാക്കള്‍ മരിച്ചു

Kerala
  •  2 months ago
No Image

ജനം മുഖ്യമന്ത്രിയെ കാണുന്നത് നികൃഷ്ടജീവിയായി; സരിന്‍ പോയാല്‍ ഒരു പ്രാണി പോയ പോലെ: കെ. സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ കനക്കും; ഇന്ന് മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

നെതന്യാഹുവിന്റെ വസതി ലക്ഷ്യമിട്ട് ഹിസ്ബുല്ലയുടെ ഡ്രോണ്‍ ആക്രമണം

International
  •  2 months ago