HOME
DETAILS

ലോക്ക് ഡൗണ്‍ കാലത്ത് മലയാളി തിന്നുന്നത് വിഷമത്സ്യം

  
backup
April 08 2020 | 04:04 AM

%e0%b4%b2%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%a1%e0%b5%97%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%ae%e0%b4%b2%e0%b4%af


കോട്ടയം: ലോക്ക് ഡൗണ്‍കാലത്ത് മലയാളിയുടെ തീന്‍മേശയിലേക്ക് എത്തുന്നത് വിഷം കലര്‍ന്ന മത്സ്യങ്ങള്‍. ഭക്ഷ്യസുരക്ഷാ വകുപ്പ് 'ഓപ്പറേഷന്‍ സാഗര്‍ റാണി' യുമായി വീണ്ടും രംഗത്തിറങ്ങിയിട്ടും കേരളത്തിലേക്കുള്ള വിഷമത്സ്യ വരവ് തടയാനാവുന്നില്ല. പരിശോധനാ സംവിധാനം ഇല്ലാതായതോടെ മത്സ്യമാര്‍ക്കറ്റുകളില്‍ ഉള്‍പ്പടെ നിയന്ത്രണം ഏര്‍പ്പെടുത്തി മലയാളി 'വിഷം' തിന്നുന്നത് തടയാനുള്ള പരിശ്രമത്തിലാണ് ഭക്ഷ്യസുരക്ഷാ വകുപ്പും പൊലിസും.
കൊവിഡ് ഭീതിയില്‍ അതിര്‍ത്തി ചെക്പാസ്റ്റുകളില്‍ പരിശോധന നിലച്ചത് മുതലെടുത്താണ് കര്‍ണാടക, ആന്ധ്ര, ഗോവ, തമിഴ്‌നാട് സംസ്ഥാനങ്ങളില്‍ നിന്നും രാസവസ്തുക്കള്‍ കലര്‍ത്തിയ ടണ്‍ കണക്കിന് മത്സ്യം സംസ്ഥാനത്തേക്ക് എത്തുന്നത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് സംസ്ഥാനത്ത് മത്സ്യബന്ധനം നിലച്ചത് കൊള്ളലാഭം ലക്ഷ്യമിട്ടു വിഷമത്സ്യം വില്‍ക്കുന്നവര്‍ക്ക് ചാകരക്കാലമായി. ഇതരസംസ്ഥാനങ്ങളില്‍ നിന്നും അമോണിയയും മൃതദേഹങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാന്‍ മോര്‍ച്ചറികളില്‍ ഉള്‍പ്പടെ ഉപയോഗിക്കുന്ന ഫോര്‍മാലിനും അടക്കം മനുഷ്യശരീരത്തിന് ഹാനികരമാകുന്ന രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യങ്ങളാണ് എത്തിക്കുന്നത്. ആറു മാസത്തിലേറെ പഴക്കമുള്ള മത്സ്യം കഴിഞ്ഞ ദിവസങ്ങളില്‍ പിടികൂടിയിരുന്നു.
കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ സംസ്ഥാനത്തൊട്ടാകെ 25000 കിലോയിലേറെ പഴകിയ മത്സ്യം പിടികൂടി. കേരളത്തില്‍ വില്‍പ്പനയ്ക്ക് എത്തിച്ച വിഷമത്സ്യങ്ങളുടെ ഒരംശം മാത്രമാണിത്. കൊല്ലത്ത് മാത്രം പിടിച്ചെടുത്തത് 15000 കിലോ മത്സ്യമാണ്. ഇന്നലെ കോട്ടയത്ത് 600 കിലോയോളം മത്സ്യം പൊലിസ് പിടിച്ചെടുത്ത് നഗരസഭ ആര്യോഗവിഭാഗത്തിന് കൈമാറി. തൂത്തുക്കുടിയില്‍ നിന്നെത്തിച്ച മത്സ്യത്തിന്റെ ഭൂരിഭാഗവും ചെറുകിട കച്ചവടക്കാര്‍ക്ക് പുലര്‍ച്ചെ തന്നെ കൈമാറിയിരുന്നു. രണ്ട് വാഹനങ്ങളിലായി ചങ്ങനാശ്ശേരിയില്‍ വില്‍ക്കാന്‍ കൊണ്ടുവന്ന മത്സ്യവും പിടികൂടിയെങ്കിലും മടക്കി അയച്ചു അധികൃതര്‍ തലയൂരി.
ശീതീകരണ സംവിധാനങ്ങളുള്ള വലിയ കണ്ടെയ്‌നര്‍ ലോറികളിലാണ് സംസ്ഥാനത്തേക്ക് മത്സ്യം എത്തിക്കുന്നത്. വറ്റ, ചൂര, മത്തി ഇനങ്ങളില്‍പ്പെട്ട മത്സ്യങ്ങളാണ് അമോണിയയും ഫോര്‍മാലിനും ഉള്‍പ്പടെ രാസപദാര്‍ഥങ്ങള്‍ കലര്‍ത്തി സംസ്ഥാനത്തേക്ക് കൂടുതലായും വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. മംഗലാപുരം, തൂത്തുക്കുടി, വിശാഖപട്ടണം എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായും മത്സ്യം വരുന്നത്.
കൊവിഡ് ഭീതിയെ തുടര്‍ന്ന് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് മത്സ്യബന്ധനം നിലച്ചതു മുതലെടുത്താണ് രാസവസ്തുക്കള്‍ കലര്‍ത്തിയ മത്സ്യങ്ങളുടെ വില്‍പ്പന. രാസപദാര്‍ഥങ്ങള്‍ കലര്‍ത്തിയ മത്സ്യം കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് തടയിടാന്‍ ചെക്‌കേ്പാസ്റ്റുകള്‍ കേന്ദ്രീകരിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് മുന്‍പ് പരിശോധനകള്‍ നടത്തിയിരുന്നു. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെകേ്‌നാളജിയുടെ പേപ്പര്‍ സ്ട്രിപ്പ് ഉപയോഗിച്ചായിരുന്നു പരിശോധന.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒരു പരിശോധനയും ഇപ്പോള്‍ നടക്കുന്നില്ല. രാസപദാര്‍ഥങ്ങള്‍ കലര്‍ന്ന മത്സ്യം പിടികൂടുന്നുണ്ടെങ്കിലും പരിശോധനകള്‍ക്ക് സംവിധാനമില്ലാത്തതും നശിപ്പിച്ചുകളയല്‍ തലവേദയായതിനാലും തങ്ങളുടെ അധികാരപരിധിയില്‍ വില്‍ക്കാന്‍ അനുവദിക്കാതെ മടക്കി അയക്കുകയാണ് ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്.
ഗ്രാമീണമേഖലയിലെ ചില്ലറവില്‍പ്പനക്കാര്‍ക്ക് നേരിട്ട് മത്സ്യം എത്തിച്ചു നല്‍കി പരിശോധനകളെ മറികടക്കുകയാണ് മൊത്തക്കച്ചവടക്കാര്‍ ചെയ്യുന്നത്. ചെക്കുപോസ്റ്റുകളില്‍ പരിശോധന കര്‍ശനമാക്കിയാല്‍ മാത്രമേ 'വിഷമത്സ്യം' അതിര്‍ത്തി കടന്നെത്തുന്നത് തടയാനാവൂ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ രണ്ടിടങ്ങളിലായി വീണ്ടും അപകടം; ആര്‍ക്കും പരുക്കില്ല

Kerala
  •  14 minutes ago
No Image

'തനിക്ക് പറ്റിയ പിഴവ്'; ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു, നരഹത്യാകുറ്റം ചുമത്തി

Kerala
  •  20 minutes ago
No Image

'ഭരണഘടന അട്ടിമറിക്കാന്‍ ശ്രമം നടത്തുന്നു, കേന്ദ്രം പ്രവര്‍ത്തിക്കുന്നത് അദാനിക്കുവേണ്ടി മാത്രം'; പാര്‍ലമെന്റിലെ കന്നിപ്രസംഗത്തില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രിയങ്ക

National
  •  40 minutes ago
No Image

പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് കാര്‍ ഇടിച്ചുകയറി: മൂന്ന് പേര്‍ക്ക് പരുക്ക്

Kerala
  •  2 hours ago
No Image

അധ്യാപകന്റെ കൈവെട്ടിയ കേസ്; മുഖ്യസൂത്രധാരന്റെ ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിച്ചു

Kerala
  •  3 hours ago
No Image

നടന്‍ അല്ലു അര്‍ജ്ജുന്‍ അറസ്റ്റില്‍

National
  •  3 hours ago
No Image

വിദ്വേഷ പരാമര്‍ശം: ജസ്റ്റിസ് എസ്.കെ യാദവിനെതിരെ ഇംപീച്ച്‌മെന്റ് നോട്ടിസ്

National
  •  3 hours ago
No Image

ഇസ്‌റാഈലിനേക്കാള്‍ സുരക്ഷിതം മറ്റു രാജ്യങ്ങളെന്ന് 50 ശതമാനം ഇസ്‌റാഈലി പ്രവാസികള്‍

International
  •  3 hours ago
No Image

ഡോ. വന്ദനാ ദാസ് കൊലക്കേസില്‍ സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രിം കോടതി

Kerala
  •  4 hours ago
No Image

മസ്‌കത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടുത്തം; ആളപായമില്ല

oman
  •  4 hours ago