HOME
DETAILS
MAL
നിയന്ത്രണംവിട്ട ലോറി മറിഞ്ഞു; ഡ്രൈവറും ക്ലീനറും രക്ഷപ്പെട്ടു
backup
July 03 2016 | 09:07 AM
വളാഞ്ചേരി: ദേശീയപാത പാണ്ടികശാലയില്‍ ഇറക്കത്തില്‍ നിയന്ത്രണംവിട്ട ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. പെരുമ്പാവൂരില്‍ നിന്നും മുംബെയിലേക്കു മരപ്പലകകള്‍ കയറ്റിപ്പോകുന്ന ലോറിയാണ് അപകടത്തില്‍ പെട്ടത്. ഇറക്കത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ടതിനെത്തുടര്‍ന്നു നിയന്ത്രണം വിട്ട ലോറി റോഡരികിലേക്കു മറിയുകയായിരുന്നു. ഡ്രൈവറും ക്ലീനറും പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ ഒന്‍പതോടെയാണ് അപകടം. തുടര്‍ന്നു കുറ്റിപ്പുറം പൊലിസും ഹൈവേ പോലിസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മറിഞ്ഞ ലോറി ക്രെയിന്‍ ഉപയോഗിച്ചാണു മാറ്റിയത്. ഗതാഗതവും തടസ്സപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."