അനുമതിയില്ലാതെ കണ്ണൂര്‍ ഡി.എഫ്.ഒ സംസ്ഥാനം വിട്ടു
കണ്ണൂര്‍: ലോക്ക് ഡൗണ്‍ കാലത്ത് യാത്രാവിലക്ക് നിലനില്‍ക്കെ കണ്ണൂര്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസര്‍ അനുമതിയില്ലാതെ സംസ്ഥാനം വിട്ടു. തെലങ്കാന സ്വദേശിയായ കുറ ശ്രീനിവാസാണ് സംസ്ഥാനം വിട്ടത്. തെലങ്കാനയിലെ അദ്ദേഹത്തിന്റെ വീട്ടിലേക്കു പോയെന്നാണു സൂചന. കണ്ണൂര്‍ ഡി.എഫ്.ഒ ഓഫിസിനു സമീപത്തെ വാടക വീട്ടില്‍ കുടുംബ സമേതം താമസിക്കുന്ന ശ്രീനിവാസ് ശനിയാഴ്ച വരെ ജോലിക്കെത്തിയിരുന്നു. തിങ്കളാഴ്ച എത്താതിരുന്നതിനെ തുടര്‍ന്നു അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ വി. രാജനു ഡി.എഫ്.ഒയുടെ ചുമതല നല്കി. ആറുമുതല്‍ 18 വരെ അവധി ആവശ്യപ്പെട്ട് കഴിഞ്ഞ നാലിനു ശ്രീനിവാസ് ഉത്തരമേഖലാ വനം ചീഫ് കണ്‍സര്‍വേറ്റര്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ യാത്രാവിലക്ക് നിലനില്‍ക്കുന്നതിനാല്‍ അവധി അനുവദിച്ചിരുന്നില്ല. നാലിനു അദ്ദേഹം മുങ്ങുകയായിരുന്നുവെന്നു ഉന്നത വനം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ വനംമന്ത്രി കെ. രാജു വനം മേധാവിയുടെ ചുമതല വഹിക്കുന്ന പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ക്കു നിര്‍ദേശം നല്കി. ആറുമാസം മുന്‍പാണ് കുറ ശ്രീനിവാസ് കണ്ണൂര്‍ ഡി.എഫ്.ഒ ആയി ചുമതലയേറ്റത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."