പച്ചക്കറിയും ഇനി ട്രെയിന്‍ കയറി വരും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്തെ ചരക്കുനീക്കത്തിന് പുതിയ ചരിത്രം രചിച്ച് തിരുവനന്തപുരം റെയില്‍വെ ഡിവിഷന്‍. പച്ചക്കറിയും പച്ചമീനും ഉള്‍പ്പടെ നിരോധിതമല്ലാത്ത എന്തും നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് ഇനി ആര്‍ക്ക് വേണമെങ്കിലും ചുരുങ്ങിയ ചെലവില്‍ കൊണ്ടുപോകാം. ഇതിനായി ദിവസേനയുള്ള പ്രത്യേക പാഴ്‌സല്‍ ട്രെയിന്‍ സര്‍വിസാണ് തുടങ്ങുന്നത്.
ഇതുവരെ ഏതെങ്കിലും ട്രെയിനുകളിലെ പ്രത്യേക കോച്ചുകളില്‍ മാത്രമായിരുന്നു പാര്‍സല്‍ സര്‍വിസുണ്ടായിരുന്നത്. പാര്‍സലിനായി മാത്രമുള്ള രണ്ടു ട്രെയിനുകള്‍ നാളെ മുതല്‍ 14 വരെ ആറ് സര്‍വിസുകള്‍ വീതം നടത്തും. തിരുവനന്തപുരത്ത് നിന്നും കോഴിക്കോടേയ്ക്കും തിരിച്ചുമാണ് ആദ്യഘട്ടത്തില്‍ സര്‍വിസ് നടത്തുക. പൊതുജനങ്ങള്‍ക്ക് ഉള്‍പ്പടെ പാഴ്‌സലുകള്‍ അയയ്ക്കാനും സ്വീകരിക്കാനും കഴിയുന്ന ദിവസേനയുള്ള ഈ സര്‍വിസ് സതേണ്‍ റയില്‍വെയില്‍തന്നെ ആദ്യമാണ്.
ട്രെയിന്‍ നമ്പര്‍ 00655 തിരുവനന്തപുരം - കോഴിക്കോട് പ്രതിദിന പാര്‍സല്‍ പ്രത്യേക സര്‍വിസ് ട്രെയിന്‍ തിരുവനന്തപുരത്തുനിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് വൈകുന്നേരം ആറിന് കോഴിക്കോടെത്തും. അതേപോലെ കോഴിക്കോട് - തിരുവനന്തപുരം പ്രതിദിന പാര്‍സല്‍ പ്രത്യേക സര്‍വിസ് (ട്രെയിന്‍ നമ്പര്‍ 00656) കോഴിക്കോട് നിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് വൈകുന്നേരം ആറിന് തിരുവനന്തപുരത്ത് എത്തും.
ആദ്യഘട്ടത്തില്‍ 31 ടണ്ണോളം പാര്‍സലുകള്‍ അയക്കാനാകും. തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് ക്വന്റലിന് 147 രൂപയും കോഴിക്കോടേയ്ക്ക് 220 രൂപയുമാണ് പാഴ്‌സല്‍ ചാര്‍ജ്. കൃത്യമായി ബുക്ക് ചെയ്താല്‍ വ്യാപാരികള്‍ക്കും വ്യക്തികള്‍ക്കും ഒരുപോലെ പാര്‍സല്‍ സൗകര്യം ഉപയോഗിക്കാം.
തിരുവനന്തപുരം, കൊല്ലം റെയില്‍വേ പാഴ്‌സല്‍ സെന്ററുകളില്‍ രാവിലെ ആറ് മുതല്‍ വൈകുന്നേരം ഏഴ് വരെയും കോട്ടയം, എറണാകുളം, ആലുവ, തൃശൂര്‍ സെന്ററുകളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചുവരെയും പാര്‍സല്‍ ബുക്ക് ചെയ്യാം. ഭാവിയില്‍ ഇതരസംസ്ഥാനത്തേക്കുള്‍പ്പടെ പാര്‍സല്‍ സര്‍വിസ് ആരംഭിക്കുന്നത് റെയില്‍വേ ആലോചിച്ചുവരികയാണ്. അങ്ങനെയാണെങ്കില്‍ ഇതരസംസ്ഥാനത്തുനിന്നും അവശ്യസാധനങ്ങള്‍ ഉള്‍പ്പടെ ചുരുങ്ങിയ ചെലവില്‍ റെയില്‍ മാര്‍ഗം കൊണ്ടുവരാനാകും.
സ്റ്റോപ്പേജുകളും സമയ
ട്രെയിന്‍ നമ്പര്‍ 00655 (തിരുവനന്തപുരം-കോഴിക്കോട്);
തിരുവനന്തപുരം (രാവിലെ ആറിന് പുറപ്പെടും), കൊല്ലം (09.15ന് എത്തും 09.25ന് പുറപ്പെടും), കോട്ടയം (11.30 11.40), എറണാകുളം സൗത്ത് (ഉച്ചകഴിഞ്ഞ് 12.50 ഒരുമണി), ആലുവ (1.25 1.35), തൃശൂര്‍ (2.35 2.45), ഷൊര്‍ണൂര്‍ (3.30 3.40), തിരൂര്‍ (4.40 4.50), കോഴിക്കോട് (വൈകുന്നേരം ആറിന് എത്തും)
ട്രെയിന്‍ നമ്പര്‍ 00656 (കോഴിക്കോട്-തിരുവനന്തപുരം);
കോഴിക്കോട് (രാവിലെ ആറിന് പുറപ്പെടും), തിരുര്‍ (9.10ന് എത്തും 9.20ന് പുറപ്പെടും), ഷൊര്‍ണൂര്‍ (10.20 10.30), തൃശൂര്‍ (11.1011.20), ആലുവ (11.2511.35), എറണാകുളം (ഉച്ചയ്ക്ക് ഒരുമണി1.10), കോട്ടയം (2.202.30), കൊല്ലം (4.354.45), തിരുവനന്തപുരം (വൈകുന്നേരം ആറിന് എത്തും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."