കൊവിഡ് ബാധിക്കുമെന്ന് ജഡ്ജിയെ ശപിച്ചു; അഭിഭാഷകനെതിരേ നടപടി
കൊല്‍ക്കത്ത: താന്‍ സമര്‍പ്പിച്ച ഹരജി അടിയന്തിര പ്രധാന്യത്തോടെ പരിഗണിക്കാത്തതിനെ തുടര്‍ന്ന് ജഡ്ജിയെ ശപിച്ച അഭിഭാഷകനെതിരേ കേസ്. നിങ്ങള്‍ക്കു കൊവിഡ് ബാധിക്കുമെന്നായിരുന്നു ജഡ്ജിയോട് അഭിഭാഷകന് പറഞ്ഞത്. കൊല്‍ക്കത്ത ഹൈക്കോടതിയിലാണ് സംഭവം. ഇതേതുടര്‍ന്ന് അഭിഭാഷകനെതിരേ നടപടി സ്വീകരിക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
വിഷയത്തില്‍ അഭിഭാഷകനോട് വിശദീകരണം തേടുകയും ചെയ്തിട്ടുണ്ട്. ജസ്റ്റിസ് ദിപന്കര് ദത്തയോടായിരുന്നു അഡ്വ. ബിജോയ് അധികാരിയുടെ ശാപവാക്കുകള്‍. കൊവിഡ് ജാഗ്രതാ നിര്‍ദേശം കാരണം അടിയന്തിര കേസുകള്‍ മാത്രമാണ് മാര്‍ച്ച് 15 മുതല്‍ കൊല്‍ക്കത്ത ഹൈക്കോടതി കേള്‍ക്കുന്നത്. ലോണ്‍ തിരിച്ചടക്കാത്തതിനെ തുടര്‍ന്ന് ഒരു ദേശസാല്‍കൃത ബാങ്ക് തന്റെ കക്ഷിയുടെ ബസ് ജപ്തി ചെയ്തത് തടയണമെന്നാവശ്യപ്പെട്ടായിരുന്നു അഭിഭാഷകന് ഹരജി സമര്‍പ്പിച്ചിരുന്നത്. എന്നാല്‍, ഇത് അടിയന്തിര പ്രാധാന്യമുള്ള കേസല്ലെന്നതിനാല് കോടതി വാദം കേട്ടില്ല. തുടര്‍ന്ന് മൈക്രോഫോണിലൂടെ ഉച്ചത്തില്‍ സംസാരിക്കുകയും കൊവിഡ് ബാധിക്കുമെന്ന് ജഡ്ജിയോട് പറയുകയും ചെയ്തു. തുടര്‍ന്നാണ് അഭിഭാഷകനെതിരേ നടപടിക്കു നിര്‍ദേശം നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."