വോട്ടിങ് യന്ത്രങ്ങളുടെ സജ്ജീകരണം നാളെ
മലപ്പുറം: ഉപതെരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ സജ്ജീകരണം നാളെ രാവിലെ എട്ടു മുതല്‍ ഏഴ് അസംബ്ലി മണ്ഡലങ്ങളുടെയും സ്വീകരണ-വിതരണ കേന്ദ്രളില്‍ നടക്കും. മണ്ഡലം, കേന്ദ്രം എന്ന ക്രമത്തില്‍: കൊണ്ടോട്ടി: ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മേലങ്ങാടി. മഞ്ചേരി: ഗവ. യു.പി സ്‌കൂള്‍ ചുള്ളക്കാട്, മഞ്ചേരി. പെരിന്തല്‍മണ്ണ: ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പെരിന്തല്‍മണ്ണ. മങ്കട: ഗവ. മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പെരിന്തല്‍മണ്ണ. മലപ്പുറം: ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍. മഞ്ചേരി. വേങ്ങര, വള്ളിക്കുന്ന്: പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി. ഓരോ കേന്ദ്രത്തിലും 14 ടേബിളുകളില്‍ വീതമായിരിക്കും വോട്ടിങ് യന്ത്രങ്ങളുടെ സജ്ജീകരണം നടക്കുക.
സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ക്കു തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുന്നതിനായി രണ്ടു ഫോട്ടോകള്‍ സഹിതം ബന്ധപ്പെട്ട അസംബ്ലി മണ്ഡലത്തിന്റെ ഉപവരണാധികാരികള്‍ക്ക് മൂന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."