തൈ നടാന്‍ തൊഴിലുറപ്പ് തൊഴിലാളികള്‍
പുതുക്കാട്: കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് തൊഴിലാളികള്‍ വൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ചത്.
ഒരു പഞ്ചായത്തില്‍ ഒരു നഴ്‌സിറി എന്ന കണക്കിലാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നത്.ഇരുപതിനായിരം തൈകള്‍ വരെ നട്ടുവളര്‍ത്താന്‍ കഴിയുന്ന തരത്തിലാണ് നഴ്‌സറി തയാറാക്കിയിരിക്കുന്നത്.
പഞ്ചായത്തുകളിലെ ഓരോ വാര്‍ഡുകളില്‍ നിന്നും തൊഴിലാളികള്‍ ശേഖരിക്കുന്ന നാടന്‍ വിത്തുകള്‍ നഴ്‌സറിയില്‍ എത്തിച്ച് മുളപ്പിച്ച് നടാന്‍ പാകത്തിനാക്കുകയാണ് ചെയ്യുന്നത്.
കഴിഞ്ഞ ഓഗസ്റ്റ് മാസം ആരംഭിച്ച പദ്ധതിയില്‍ ഇതിനോടകം ലക്ഷക്കണക്കിന് തൈകളാണ് വിതരണത്തിന് തയ്യാറായിരിക്കുന്നത്. മാവ്,പ്ലാവ്, ജാതി, കശുമാവ്, മുരിങ്ങ, റംബുട്ടാന്‍ തുടങ്ങി പതിനഞ്ചിലേറെ ഫലവൃക്ഷങ്ങളും,മഹാഗണി,തേക്ക് തുടങ്ങി നിരവധി വൃക്ഷ തൈകളാണ് തൊഴിലാളികള്‍ മുളപ്പിച്ചെടുത്തത്.
ഓരോ പഞ്ചായത്ത് പരിധിയിലെയും സ്‌കൂളുകള്‍,പൊതുമേഖല സ്ഥാപനങ്ങള്‍, ബി.പി.എല്‍.കുടുംബങ്ങള്‍, വായനശാലകള്‍,വഴിയോരങ്ങള്‍ തുടങ്ങി സംരക്ഷിച്ച് നിര്‍ത്താന്‍ കഴിയുന്ന എല്ലാ സ്ഥലങ്ങളിലും തൈകള്‍ നട്ടുപിടിപ്പിക്കുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ദിനംപ്രതി വൃക്ഷങ്ങള്‍ മുറിച്ചുനീക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ തൈകള്‍ വെച്ചുപിടിപ്പിച്ച് ഭൂമിക്കൊരു കുടയാക്കുവാനാണ് ഈ പദ്ധതിയെന്ന് ഇവര്‍ പറയുന്നു.
ആവശ്യക്കാര്‍ക്ക് സൗജന്യമായാണ് തൈകള്‍ വിതരണം ചെയ്യുന്നത്.പൊതു സ്ഥലങ്ങളില്‍ നട്ടുപിടിപ്പിക്കുന്ന തൈകള്‍ പരിപാലിക്കുന്നതിനും ആദായം എടുക്കുന്നതിനും തൊഴിലാളികള്‍ക്ക് തന്നെയാണ് അനുവാദം നല്‍കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും ഒരു തൈ പരിപാലിക്കണം.
ഒരു തൊഴിലാളിക്ക് 25 തൈകളാണ് പരിപാലിക്കുന്നതിനായി നല്‍കുന്നത്. ഒരു തൈ പരിപാലിക്കുന്നതിന് തൊഴിലാളിക്ക് പതിനേഴ് രൂപയാണ് നല്‍കുന്നത്.
മൂന്ന് വര്‍ഷത്തിനുള്ളില്‍ 90 ശതമാനത്തോളം തൈകള്‍ പരിപാലിച്ചു വളര്‍ത്തുന്നവര്‍ക്കാണ് നിശ്ചയിച്ച തുക ലഭിക്കുന്നത്. സംരക്ഷിക്കാന്‍ ആളില്ലാതെ ഓരോ പരിസ്ഥിതി ദിനത്തിലും നട്ട വൃക്ഷതൈകള്‍ നശിച്ചുപോയി കൊണ്ടിരിക്കുമ്പോള്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരിപാലന ചുമതല നല്‍കി ആവിഷ്‌ക്കരിച്ച ഈ പദ്ധതി നാടിനെ ഹരിതാഭമാക്കുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."