ചെറുവണ്ണൂരില്‍ കുടിവെള്ള ക്ഷാമം നേരിടാനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുന്നു
ഫറോക്ക് : കുടിവെളള ക്ഷാമം നേരിടുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ചെറുവണ്ണൂര്‍ വില്ലേജില്‍ ഊര്‍ജ്ജിതമാക്കുന്നു. സന്നദ്ധസംഘടനകളുടെയും കൗണ്‍സിലര്‍മാരുടെയും നേതൃത്വത്തില്‍ നടന്നുകൊണ്ടിരിക്കുന്ന കുടിവെളള വിതരണം വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ ഏകോപിപ്പിച്ചുളള പ്രവര്‍ത്തനമാണ് നടപ്പിലാക്കുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ശുദ്ധജല വിതരണം ചില ഭാഗങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചു പോകുന്നത് ഒഴിവാക്കാനാണിത്.
കുടിവെളള വിതരണത്തിനായി കൗണ്‍സിലര്‍മാര്‍, റസിഡന്റ്സ് അസോസിയേഷനുകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവരുടെ നേതൃത്വത്തില്‍ വില്ലജില്‍ വിവിധയിടങ്ങളിലായി പത്തോളം ടാങ്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
പ്രദേശത്തെ വീടുകളുടെ എണ്ണത്തിനനുസരിച്ചു വലിപ്പമുളള ടാങ്കുളാണ് സ്ഥാപിച്ചിരിക്കുന്നത്. ആഴ്ചയില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ ടാങ്കറുകളില്‍ വെളളമെത്തിച്ചു ടാങ്കില്‍ നിറക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."