വ്യാജവാര്‍ത്ത: വാട്സ്ആപ്പ് നിയന്ത്രണമേര്‍പ്പെടുത്തുന്നു
ലണ്ടന്‍: കൊവിഡിനെ കുറിച്ച് വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തില്‍ ഫോര്‍വേഡ് ചെയ്യാവുന്ന സന്ദേശങ്ങളുടെ എണ്ണത്തില്‍ വാട്സ്ആപ്പ് കുറവു വരുത്തുന്നു. ഒരു ക്ലിക്കില്‍ ഒരു സന്ദേശം പരമാവധി അഞ്ചു പേര്‍ക്ക് ഫോര്‍വേഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നത് ഇനി ഒന്നായി കുറയും. 2019 മുതല്‍ ഒരു സന്ദേശം അഞ്ചു പേര്‍ക്ക് മാത്രം ഫോര്‍വേഡ് ചെയ്യാനായിരുന്നു വാട്സ്ആപ്പ് അനുവാദം നല്‍കിയിരുന്നത്.എന്നാല്‍ ഒരു സന്ദേശം പലതവണകളിലായി പലര്‍ക്കും അയക്കാനാകും.
ഇന്നലെ വാട്സ്ആപ്പ് ബ്ലോഗിലാണ് നിയന്ത്രണം സംബന്ധിച്ച വിവരമുള്ളത്. ഈയിടെ കൊവിഡിന്റെ പേരില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകളാണ് നിയന്ത്രണത്തിനു പിന്നിലെന്നാണ് സൂചന. സന്ദേശങ്ങള്‍ ഫോര്‍വേഡ് ചെയ്യുന്നത് ആരോഗ്യ പ്രവര്‍ത്തകരെയും കൊവിഡ് ബോധവല്‍ക്കരണത്തെയും സഹായിച്ചതായി ബ്ലോഗില്‍ വാട്സ്ആപ്പ് പറഞ്ഞു. എന്നാല്‍ ചില വ്യാജവാര്‍ത്തകളും പ്രചരിച്ചു. ഇന്ത്യയില്‍ ഇന്നലെയും വാട്സ്ആപ്പിന്റെ നിയന്ത്രണം പ്രാബല്യത്തില്‍ വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."