ആയുധ ഉപയോഗം പഠിപ്പിക്കുന്ന ഗെയിമുകള്‍ വിലക്കണമെന്ന് സഊദി ശൂറ കൗണ്‍സില്‍ അംഗം
ദമ്മാം: കുട്ടികളിലും യുവാക്കളിലും അക്രമവാസന ഉണ്ടാക്കുകയും ആയുധ ഉപയോഗത്തിന് മനസുകളെ മാറ്റുകയും ചെയ്യുന്നതിനാല്‍ ആയുധ ഉപയോഗം പഠിപ്പിക്കുന്ന തരത്തിലുള്ള ഗെയിമുകള്‍ക്ക് രാജ്യത്ത് വിലക്കേര്‍പ്പെടുത്തണമെന്ന് ആവശ്യം. ആയുധ ഉപയോഗവും അക്രമവും പൊലിസിനെ നേരിടുന്ന കുറ്റവാളികള്‍ ഉള്‍കൊള്ളുന്ന ഇലക്ട്രോണിക്‌സ് ഗെയിമുകളുടെ ഇറക്കുമതി തടയണമെന്നും വ്യാപാരം തടയണമെന്നും അവ പിന്‍വലിക്കണമെന്നും സഊദി ശൂറ കൗണ്‍സില്‍ ഇസ്‌ലാമിക, നീതിന്യാവകുപ്പ് കാര്യ കമ്മിറ്റി പ്രസിഡന്റ് ഡോ: ഫാലിഹ് അല്‍ സഗീര്‍ ആവശ്യപ്പെട്ടു.
ഭീകരവാദം പ്രചരിപ്പിക്കുന്ന ഐ.എസ് വെബ് സൈറ്റുകള്‍ ബ്ലോക് ചെയ്യാന്‍ ഐ.ടി, ടെലികമ്യൂണിക്കേഷന്‍ വകുപ്പുകള്‍ ജാഗ്രത പാലിക്കണം. ഭീകരവാദത്തില്‍ നിന്നും തീവ്രവാദത്തില്‍ നിന്നും യുവാക്കളെ അകറ്റുന്നതിന് പള്ളികളിലെ പ്രഭാഷണങ്ങള്‍ക്കാവണം. രാജ്യത്ത് ജുമുഅ ഖുതുബ നടക്കുന്ന ഏഴായിരം പള്ളികളുണ്ട്. ഇവിടുത്തെ ഇമാമീങ്ങള്‍ മനസു വെച്ചാല്‍ യുവാക്കളെ തീവ്രവാദത്തില്‍ നിന്നും തടയാനാകുമെന്നും അദ്ദേഹം പറഞ്ഞു.
തീവ്രവാദത്തിനടിമപ്പെട്ട യുവാക്കള്‍ക്ക് സമൂഹത്തിന്റെ പൊതു മൗനമാണ് വളമാകുന്നത്. പണ്ഡിതന്മാരും കുടുംബങ്ങളും വിദ്യാലയങ്ങളും ചിന്തകരും എല്ലാം കരുതലോടെ സംയുകതമായി തീവ്രവാദ ചിന്തകള്‍ക്കെതിര നീങ്ങണമെന്നും പ്രഭാഷകന്മാര്‍ ഇതില്‍ മുഖ്യശ്രമം നടത്തേണ്ട സമയമാണിതെന്നും ഡോ. ഫാലിഹ് അല്‍ സഗീര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."