സാമ്പത്തിക വളര്‍ച്ച 7.2 ശതമാനം കൈവരിക്കും:ജെയ്റ്റ്ലി
ന്യൂഡല്‍ഹി: ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഈ വര്‍ഷം 7.2 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി. 2018ല്‍ വളര്‍ച്ച നിരക്ക് 7.7 ശതമാനം വരെയാകുമെന്നും ജെയ്റ്റ്ലി പ്രതീക്ഷ പ്രകടിപ്പിച്ചു.ന്യൂ ഡെവലപ്മെന്റ് ബാങ്കിന്റെ രണ്ടാം വാര്‍ഷിക യോഗത്തില്‍ സംസാരിക്കുകയായിരുന്നു ധനമന്ത്രി.
അടിസ്ഥാന സൗകര്യ മേഖലയിലെ വികസനത്തിനായി ഇന്ത്യക്ക് എകദേശം 646 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം ആവശ്യമാണെന്നും ജെയ്റ്റ്ലി പറഞ്ഞു. പല മുതലാളിത്ത സമ്പദ് വ്യവസ്ഥകളും രാഷ്ട്രീയമായി വെല്ലുവിളികള്‍ നേരിടുകയാണെന്നും ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു.
പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കത്തില്‍ നിരവധി സാമ്പത്തിക പരിഷ്കാരങ്ങള്‍ക്കാണ് ഇന്ത്യയില്‍ തുടക്കമാകുന്നത്.
ബാങ്കിങ്, ഇന്‍ഷുറന്‍സ്, ആദായ നികുതി എന്നീ മേഖലകളിലെല്ലാം കാതലായ മാറ്റങ്ങള്‍ക്കാണ് പുതിയ സാമ്പത്തിക വര്‍ഷത്തില്‍ തുടക്കം കുറിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."