HOME
DETAILS
MAL
ഇന്ദിരാ ബാനര്‍ജി മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്
backup
April 01 2017 | 21:04 PM
ചെന്നൈ: ഡല്‍ഹി ഹൈക്കോടതി ജഡ്ജ് ഇന്ദിരാ ബാനര്‍ജിയെ മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയമിച്ചു. മദ്രാസ് ഹൈക്കോടതിയിലെ രണ്ടാമത്തെ വനിതാ ചീഫ് ജസ്റ്റിസാണ് ഇവര്‍. 1957 ല്‍ കൊല്‍ക്കത്തയില്‍ ജനിച്ച ഇന്ദിരാ ബാനര്‍ജി 1985ലാണ് അഭിഭാഷകയായി പ്രാക്ടീസ് ആരംഭിച്ചത്. 2002ല്‍ കല്‍ക്കത്ത ഹൈക്കോടതി ജഡ്ജായി സ്ഥാനമേറ്റ ഇവരെ 2006ലാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജായി നിയമിച്ചത്. മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന സഞ്ജയ് കിഷന് കൗള്‍ സുപ്രിം കോടതി ജഡ്ജായതിനെത്തുടര്ന്നുണ്ടായ ഒഴിവിലേക്കാണ് ഇന്ദിരാ ബാനര്‍ജിയെ ചീഫ് ജസ്റ്റിസായി നിയമിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."