ഫ്രാങ്ക്്ഫര്‍ട്ട് വിമാനത്താവളത്തില്‍ ഇന്ത്യക്കാരിയെ വിവസ്ത്രയാക്കി പരിശോധിക്കാന്‍ ശ്രമം
ബംഗളൂരു: ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ നാലുവയസുകാരിയായ മകളുടെ മുന്നില്‍ വച്ച് യാത്രക്കാരിയായ യുവതിയുടെ വസ്ത്രമഴിച്ച് പരിശോധന നടത്താന്‍ ശ്രമിച്ചതായി പരാതി.
ഇക്കഴിഞ്ഞ മാര്‍ച്ച് 29നാണ് ബംഗളൂരുവില്‍ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലെത്തിയ തനിക്ക് ഇത്തരത്തിലൊരു ദുരനുഭവമുണ്ടായതെന്ന് ചൂണ്ടിക്കാട്ടി കര്‍ണാടക സ്വദേശിനിയായ ശ്രുതി ബസപ്പ ഫേസ്ബുക്കില്‍ കുറിപ്പിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. വംശീയ വിദ്വേഷമാണ് ഇതിനു പിന്നിലെന്ന് ആരോപിച്ച യുവതി ഐസ്‌ലാന്‍ഡ് പൗരനായ ഭര്‍ത്താവ് ഇടപെട്ടതോടെയാണ് തന്നെ വിമാനത്താവളാധികൃതര്‍ വിട്ടയച്ചതെന്നും ഇവര്‍ പറയുന്നു.
മുന്‍കൂട്ടി ഒരുതരത്തിലുള്ള വിവരവും നല്‍കാതെയാണ് തന്റെ വസ്ത്രമഴിച്ച് പരിശോധിക്കാന്‍ വിമാനത്താവള അധികൃതര്‍ ശ്രമിച്ചത്. വസ്ത്രമല്ലാതെ സംശയിക്കത്തക്ക ഒന്നുംതന്നെ തന്റെ കൈവശമില്ലെന്ന് പറഞ്ഞിട്ടും ചെവിക്കൊള്ളാതെയാണ് പരിശോധനക്ക് തുനിഞ്ഞതെന്നും യുവതി പറയുന്നു.
ഏത് തരത്തിലുള്ള പരിശോധക്കും തയാറാണെന്നും എന്നാല്‍ രണ്ടാഴ്ച മുന്‍പ് ഒരു സര്‍ജറി കഴിഞ്ഞതിനാല്‍ വസ്ത്രമഴിച്ചുള്ള പരിശോധന ഒഴിവാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
സര്‍ജറിയുടെ രേഖകളും ഇവര്‍ ഉദ്യോഗസ്ഥരെ കാണിച്ചു. എന്നിട്ടും ഇത് അംഗീകരിക്കാന്‍ തയാറാകാതെ പരിശോധനക്കുള്ള നീക്കം നടത്തുകയായിരുന്നു. ആറുവര്‍ഷം യൂറോപ്പില്‍ ജീവിച്ചിട്ടും ഇത്തരമൊരു പരിശോധന ഇതാദ്യമായിട്ടാണ് തനിക്ക് നേരിടേണ്ടി വന്നത്. ഭര്‍ത്താവിനെ വിളിച്ചുവരുത്തിയതോടെയാണ് അധികൃതര്‍ തങ്ങളുടെ നിലപാട് മയപ്പെടുത്തിയതെന്ന് യുവതി പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."