മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ജാഫര്‍ ഷെരീഫ്
ബംഗളൂരു: ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കണമെന്ന ആവശ്യവുമായി മുന്‍ റെയില്‍വേ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ജാഫര്‍ ഷെരീഫ്.
മോഹന്‍ ഭാഗവതിന്റെ ദേശസ്‌നേഹത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ അദ്ദേഹത്തെ രാഷ്ട്രപതിയാക്കുന്നതില്‍ തെറ്റില്ലെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ ഷെരീഫ് ചൂണ്ടിക്കാട്ടി.
ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടിന് വിരുദ്ധമാണ് മുതിര്‍ന്ന അംഗമായ ജാഫര്‍ ഷെരീഫില്‍ നിന്നുണ്ടായത്. ഇന്ത്യയില്‍ വിവിധ ചിന്താധാരകളുണ്ട്. ഇതില്‍ ഒരു ചിന്തധാരയുടെ ഭാഗമാണെന്നത് കൊണ്ട് ഭാഗവതിന്റെ ദേശസ്‌നേഹത്തിലും ഇന്ത്യയോടുള്ള കൂറിലും രാജ്യത്തെ ജനങ്ങളോടുള്ള സ്‌നേഹത്തിലും ഒരുതരത്തിലുള്ള സംശയവും വേണ്ടെന്ന് ഷെരീഫ് കത്തില്‍ പറയുന്നു. അതേസമയം ജാഫര്‍ ഷെരീഫിന്റെ വാദത്തെ തള്ളി കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. ആര്‍.എസ്.എസിന്റെ പ്രത്യയശാസ്ത്രത്തെ എതിര്‍ക്കുമെന്ന് വ്യക്തമാക്കിയ കോണ്‍ഗ്രസ് വക്താവ് ഗൗരവ് ഗൊഗോയ് മോഹന്‍ ഭാഗവതിനെ രാഷ്ട്രപതിയാക്കാനുള്ള ഏതൊരു ശ്രമത്തേയും എതിര്‍ക്കുമെന്നതാണ് കോണ്‍ഗ്രസ് നിലപാടെന്ന് വ്യക്തമാക്കി.
ആര്‍.എസ്.എസ് പ്രത്യയശാസ്ത്രത്തെ കോണ്‍ഗ്രസ് ഒരിക്കല്‍പോലും പിന്തുണക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ശിവസേനാ നേതാവ് സഞ്ജയ് റൗട്ടാണ് ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് രാഷ്ട്രപതിയാവണമെന്ന ആവശ്യവുമായി ആദ്യം രംഗത്തെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."