HOME
DETAILS
MAL
നിലമ്പൂരില്‍ ഡെങ്കിപ്പനിക്കു പിന്നാലെ മലേറിയ
backup
July 03 2016 | 09:07 AM
നിലമ്പൂര്‍: ശുചിത്വ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു കൊണ്ടിരിക്കെ നിലമ്പൂരില്‍ അന്യസംസ്ഥാന തൊഴിലാളിക്കു മലേറിയ സ്ഥിരീകരിച്ചു. ജോലിക്കായി നിലമ്പൂരില്‍ എത്തിയ കര്‍ണാടകയിലെ 26കാരനാണു മലേറിയ പിടിപ്പെട്ടത്. ഇയാള്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. വര്‍ഷങ്ങള്‍ക്കു ശേഷമാണു നിലമ്പൂരില്‍ മലേറിയ റിപ്പോര്‍ട്ട് ചെയ്യുന്നത്. മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും പിടിപെട്ടു നിരവധി പേര് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുണ്ട്. ഡെങ്കിപ്പനി ബാധിതരില്‍ 12 പേര് മെഡിക്കല്‍ കോളജാശുപത്രിയിലാണ്. മമ്പാട്, വഴിക്കടവ്, പോത്തുകല്‍, കരുളായി പഞ്ചായത്തിലുള്ളവര്ക്കാണു ഡെങ്കിപ്പനി ബാധിച്ചിട്ടുള്ളത്. കുട്ടികളില്‍ ചിലര്‍ക്കു മഞ്ഞപ്പിത്തവും സ്ഥിരീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."