HOME
DETAILS
MAL
വൈപ്പിനില്‍ 4,000കിലോ പഴകിയ മത്സ്യം പിടികൂടി
backup
April 08 2020 | 05:04 AM
കൊച്ചി: വൈപ്പിനില്‍ 4,000 കിലോ പഴകിയ മത്സ്യം പിടികൂടി. ബോട്ടിലെത്തിച്ച മീന്‍ ലോറിയിലേക്ക് കയറ്റുന്നതിനിടെയാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടിയത്.
മൂവാറ്റുപുഴ ഭാഗത്തേക്ക് കൊണ്ടുപോകാനുള്ള മീനാണ് പിടിച്ചെടുത്തത്. ലോക്ക് ഡൗണിന്റെ മറവില്‍ പഴകിയ മീനുകള്‍ കച്ചവടം ചെയ്യാന്‍ കൊണ്ടുവരുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തുടനീളം പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി ആയിരക്കണക്കിന് കിലോ പഴകിയ മത്സ്യങ്ങളാണ് ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി നശിപ്പിച്ചത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."