HOME
DETAILS
MAL
ധാക്ക ഭീകരാക്രമണത്തിന് പിന്നില്‍ ഐ.എസ് അല്ലെന്ന് ബംഗ്ലാദേശ്
backup
July 03 2016 | 09:07 AM
ധാക്ക: ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ ഭീകരാക്രമണത്തിന് പിന്നില്‍ ഐ.എസ് അല്ലെന്ന് ബംഗ്ലാദേശ് സര്‍ക്കാര്‍. ആക്രമണത്തിന് പിന്നില്‍ പ്രാദേശിക തീവ്രവാദി സംഘടനയായ ജമായത്തുല്‍ മുജാഹിദ്ദീന്‍ ബംഗ്ലാദേശ് ആണെന്നും ഇവര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി യാതൊരു ബന്ധവുമില്ലെന്നും ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്സമാന്‍ ഖാന് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
ബംഗ്ലാദേശിലെ നിരോധിത സംഘടനയാണ് ജമായത്തുല്‍ മുജാഹിദ്ദീന്‍. അക്രമം നടത്തിയ ഏഴ് പേരും ബംഗ്ലാദേശ് സ്വദേശികളാണെന്നും നിരോധിത സംഘടനയിലെ അംഗങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
വെള്ളിയാഴ്ച്ച രാത്രിയിലാണ് ധാക്കയിലെ റസ്റ്റോറന്റില്‍ ആക്രമണം നടന്നത്. സംഭവത്തില്‍ 20 പേര് മരിച്ചിരുന്നു. അക്രമികളില്‍ ആറു പേരെ വധിക്കുകയും ഒരാളെ ജീവനോടെ പിടികൂടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."