ലോക പരിസ്ഥിതി ദിനാചരണം; നഗരസഭ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യാപനം നടത്തി
നെയ്യാറ്റിന്‍കര: നഗരസഭ ലോക പരിസ്ഥിതി ദിനത്തില്‍ ഗ്രീന്‍ പ്രേട്ടോകോള്‍ പ്രഖ്യാപനം നടത്തി. ഹരിത കേരള മിഷന്റെ നിര്‍ദ്ദേശ പ്രകാരം ഓഫിസുകളില്‍ ഗ്രീന്‍ പ്രോട്ടോകോള്‍ പ്രഖ്യപനം നടത്തണമെന്നും അതിന് പ്രകാരം ഹരിത സൗഹൃത ഓഫിസുകളായി പ്രവര്‍ത്തിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും എല്ലാ വകുപ്പ് സ്ഥാപന മേധാവികള്‍ക്കും സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു.
നഗരസഭയിലെ മുഴുവന്‍ ജീവനക്കാരും കൗണ്‍സിലര്‍മാരും ചെയര്‍ പേഴ്സണ്‍ ഡബ്ല്യു.ആര് ഹീബയുടെ നേതൃത്വത്തില്‍ നഗരസഭ ഓഫിസിനു മുന്നില്‍ കൂടിയാണ് നഗരസഭ ഓഫിസ് ഹരിത സൗഹൃദ ഓഫിസായി നിലനിറുത്തുമെന്ന് പ്രതിജ്ഞയെടുത്തത്. ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.കെ ശശികുമാറിന്റെ അധ്യക്ഷതയില്‍ നഗരസഭ സൂപ്രണ്ട് സന്തോഷ്കുമാര്‍ പ്രതിജ്ഞാ വാചകം ചൊല്ലി കൊടുത്തു. അതിന് ശേഷം നഗരസഭ ഓഫിസ് പരിസരത്ത് കൃഷി ചെയ്തിട്ടുള്ള ജൈവ പച്ചക്കറിയുടെ വിളവെടുപ്പ് നടത്തി. അതേ സ്ഥലത്ത് തന്നെ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായുളള വൃക്ഷത്തൈ നടീലും ചെയര്‍ പേഴ്സണ്‍ നിര്‍വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."