വര്‍ക്ക്‌ഷോപ്പുകള്‍ക്ക് ഞായറാഴ്ചയും വ്യാഴാഴ്ചയും തുറന്നുപ്രവര്‍ത്തിക്കാം:മാനദണ്ഡങ്ങള്‍ പുറത്തിറക്കി
തിരുവനന്തപുരം:സംസ്ഥാനത്ത് വര്‍ക്ക്‌ഷോപ്പുകള്‍ തുറക്കുന്നത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദേശം നിശ്ചയിച്ച് ഉത്തരവായി.ടയര്‍, ബാറ്ററി, സ്പെയര്‍പാര്‍ട്സ് കടകളും വര്‍ക്ക് ഷോപ്പുകളും ഞായറാഴ്ചയും വ്യാഴാഴ്ചയും തുറക്കാനാണ് ചീഫ് സെക്രട്ടറി ടോം ജോസ് പുറത്തിറക്കിയ ഉത്തരവില്‍ അനുമതി നല്‍കിയിരിക്കുന്നത്. രാവിലെ പത്തു മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ വര്‍ക്ക് ഷോപ്പുകള്‍ തുറക്കാം. ടയര്‍, ബാറ്ററി കടകള്‍ക്കും ഇത് ബാധകമാണ്..
അതേസമയം വര്‍ക്ക്‌ഷോപ്പില്‍ എട്ടില്‍കൂടുതല്‍ ടെക്‌നീഷ്യന്മാര്‍ ഉണ്ടാകാന്‍ പാടില്ല.അടിയന്തര സ്വഭാവമുള്ള റിപ്പയറിങ് ജോലികള്‍ മാത്രമേ വര്‍ക്ക് ഷോപ്പുകള്‍ ഏറ്റെടുക്കാവൂ എന്ന് ഉത്തരവില്‍ പ്രത്യേകം പരാമര്‍ശിക്കുന്നു.
വാഹനങ്ങളുടെ പണികളുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് പരിഗണിച്ചാണ് സര്‍ക്കാര്‍ ഇപ്പോള്‍ ഇത്തരത്തില്‍ ഇളവ് നല്‍കുന്നതിനു വേണ്ടി തയ്യാറാക്കിയത്. ഇന്നലെ വാര്‍ത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വര്‍ക്ക്‌ഷോപ്പുകള്‍ക്ക് തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."