'മോദി മഹാന്, ശരിക്കും നല്ലവന്‍'-മരുന്ന് കയറ്റുമതി അനുമതിക്കു പിന്നാലെ വാഴ്ത്തു പാട്ടുമായി ട്രംപ്
വാഷിംഗ്ടണ്‍: പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോകോറിന് കയറ്റുമതി ചെയ്യാമെന്ന് അറിയിച്ചതിന് പിന്നാലെ ഇന്ത്യന്‍ പ്രധാനമന്ത്രിയെ വാഴ്്ത്തിപ്പാടി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
മോദി വളരെ നല്ലവനും മഹാനുമാണെന്നുമാണ് ട്രംപിന്റെ കണ്ടെത്തല്‍. യു.എസ് മാധ്യമമായ ഫോക്സ് ന്യൂസിന് നല്കിയ ടെലിഫോണ്‍ അഭിമുഖത്തിലാണ് മോദിയെ ട്രംപ് വാനോളം പുകഴ്ത്തിയത്.
'അദ്ദേഹം വലിയവനാണ്, ശരിക്കും മോദി വളരെ നല്ലവാനാണ്. നിര്‍ദിഷ്ട മരുന്നിന്റെ 29 മില്ല്യണിലധികം ഡോസുകളാണ് ഞങ്ങള്‍ വാങ്ങിയിരിക്കുന്നത്. കൂടുതലും ആ മരുന്ന് ഇന്ത്യയില്‍ നിന്ന് വരുന്നതിനാല്‍ മോദിയുമായി സംസാരിച്ചിരുന്നു. ആ മരുന്ന് നല്‍കുമോയെന്ന് അദ്ദേഹത്തോട് ചോദിച്ചു. യഥാര്‍ത്ഥത്തില്‍ അദ്ദേഹം വലിയവനും നല്ലവനുമാണ്. അവര്‍ക്ക് ആ മരുന്ന് ആവശ്യമായത് കൊണ്ടാണ് കയറ്റുമതി നിര്‍ത്തിയത്' ട്രംപ് സംഭാഷണത്തില്‍ പറഞ്ഞു.
കൊവിഡ് 19നെതിരെ മരുന്ന് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റിയയച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിന് പിന്നാലെ മരുന്നുകളുടെ കയറ്റുമതിക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഇളവ് നല്‍കുകയും ചെയ്തു. ഗുജറാത്തിലെ രണ്ട് കമ്പനികള്‍ ആണ് യു.എസിലേക്ക് കയറ്റുമതി ചെയ്യാനുള്ള മരുന്നുകള്‍ നിര്‍മിക്കുന്നത്.
ഒരു കോടി മരുന്ന് ഇന്ത്യയില്‍ നിലനിര്‍ത്തിയ ശേഷമായിരിക്കും യു.എസിനുള്ളവ കയറ്റുമതി ചെയ്യുകയെന്നും ഗുജറാത്തിലെ മൂന്ന് കമ്പനികളാണ് മരുന്ന് നിര്‍മാണം നടത്തുകയെന്നും ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പറയുന്നത്.
മാര്‍ച്ച് 25 നാണ് കൊവിഡ്-19 നെ ചെറുത്തു നില്ക്കാന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് നിര്‍ദ്ദേശിച്ച മരുന്നായ ഹൈഡ്രോക്ലോറോക്വിനിന്റെ കയറ്റുമതി ഇന്ത്യ നിര്‍ത്തി വെച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."