HOME
DETAILS

പെരുന്നാള്‍ അവധി; വര്‍ഷങ്ങളായി തുടരുന്നത് നിഷേധാത്മക നിലപാട്

  
backup
July 03 2016 | 09:07 AM

perunnal-leave

മലപ്പുറം: പെരുന്നാളിനോടനുബന്ധിച്ച് കൂടുതല്‍ പൊതുഅവധി വേണമെന്ന ആവശ്യത്തോടു മാറിവരുന്ന സര്‍ക്കാറുകളുടേത് നിഷേധാത്മക നിലപാട്. രണ്ടുപെരുന്നാളിനോടനുബന്ധിച്ചും ഒരുദിവസം മാത്രമാണ് സംസ്ഥാനത്ത് പൊതുഅവധി പ്രഖ്യാപിച്ചു വരുന്നത്. മതപരവും പ്രാദേശികവുമായ ഒട്ടേറെ ആചാര ദിനങ്ങളിലുള്‍പ്പടെ പൊതു അവധി ലഭിച്ചു വരുമ്പോഴാണ് സംസ്ഥാന ജനസംഖ്യയിലെ മൂന്നിലൊന്നു വരുന്ന സമുദായത്തിന്റെ ആഘോഷത്തോടു സര്‍ക്കാറുകളുടെ നിസംഗത. ഇരുപെരുന്നാള്‍ ദിവസങ്ങളിലും മൂന്നു ദിവസം വീതം അവധി നിശ്ചയിക്കുകയും അവ പൊതുകലണ്ടറില്‍ ഉല്‍പ്പെടുത്തുകയും വേണമെന്ന ആവശ്യത്തോടാണ് വിമുഖത തുടരുന്നത്. സ്‌കൂളുകള്‍ക്ക് ഓണം, ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് പത്തുദിവസം വീതം സ്‌കൂള്‍ അവധി. ജനറല്‍ കലണ്ടറിലെ ഈ അവധിക്കു പുറമേ പ്രാദേശിക അവധി പ്രഖ്യാപിക്കാനുള്ള കെ.ഇ.ആര്‍ അധികാരം വര്‍ഷങ്ങളായി നിര്‍ത്തലാക്കിയിരിക്കുകയാണ്.

ഇരുനൂറ് പ്രവൃത്തി ദിവസത്തില്‍ കുറവുവരുമെന്ന കാരണത്താലാണ് പെരുന്നാളിന് ഒരു ദിവസത്തിലേറെ പൊതുഅവധിക്കു വിദ്യാഭ്യാസ വകുപ്പ് തടസവാദമായി ഉന്നയിച്ചുവരുന്നത്. വിദ്യാഭ്യാസ അവകാശ നിയമ പ്രകാരം ഇരുന്നൂറ് പ്രവര്‍ത്തി ദിവസം തികയുന്നതിനു ആയിരം മണിക്കൂറ് പ്രവൃത്തിസമയം എന്നതാണ് കണക്കാക്കുന്നത്. ആറാം പ്രവൃത്തി ദിവസത്തിനു പുറമെ പ്രവൃത്തി ദിവസങ്ങളില്‍ അധിക മണിക്കൂര്‍ പ്രവൃര്‍ത്തിച്ചും ഇതുനികത്താനാകും. 2009ലാണ് വിദ്യാഭ്യാസ അവകാശ നിയമം നിലവില്‍ വന്നത്. എന്നാല്‍ അതിനു മുമ്പും മതസംഘടനകളുടേയും അധ്യാപക സംഘടനകളുടേയും നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകളിലെല്ലാം ഇതേകാരണം ഉന്നയിച്ചു നിഷേധാത്മക നിലപാടാണ് കാലങ്ങളായി സ്വീകരിച്ചു വന്നത്.

പെരുന്നാള്‍ അവധിക്കു കാലങ്ങളായി മുറവിളി തുടരുന്നതിനിടയിലും വിവിധ സര്‍ക്കാര്‍ കാലയലളവില്‍ മതപരമായും പ്രാദേശികവുമായുമുള്ള അവധിപ്രഖ്യാപനവും നടത്തിയിരുന്നു. കര്‍ക്കടക വാവിനു ഉച്ചവരേ അവധി പ്രഖ്യാപിക്കുകയും പിന്നീട് ഒരുദിവസമായി വര്‍ധിപ്പിക്കുകയും ചെയ്തു. ഏതാനും വര്‍ഷം മുമ്പ് രണ്ടുദിവസം തുടര്‍ച്ചയായി വാവുദിവസം വന്നതിനാല്‍ ഇരുദിവസങ്ങളിലും സര്‍ക്കാര്‍ അവധി നല്‍കിയിരുന്നു. ആവണി, അവിട്ടം അവധിയും മന്നം ജയന്തി അവധിയും ഇതിനിടെ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലയില്‍ മാത്രം നല്‍കിവന്നിരുന്ന പൊങ്കാല അവധി ഇപ്പോള്‍ തെക്കന്‍ ജില്ലകളിലേക്കു കൂടി ബാധകമാക്കി. ബ്രിട്ടീഷ് ഭരണ കാലം മുതലാണ് ക്രിസ്തുമസിനു പത്തു ദിവസത്തെ അവധി നല്‍കിപോന്നത്.

സംസ്ഥാനത്തെ വിവിധസ്ഥലങ്ങളിലായി ജോലിചെയ്യുന്നവര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുദിവസത്തെ അവധിമൂലം ആഘോഷത്തില്‍ പങ്കെടുക്കാന്‍ സാധിക്കാതെ വരികയാണ്. ചെറിയ പെരുന്നാളിനും ബലിപെരുന്നാളും ചന്ദ്ര ദര്‍ശന പിറവിയനുസരിച്ചു തീരുമാനിക്കുന്നതായതിനാല്‍ പലപ്പോഴും സര്‍ക്കാര്‍ കലണ്ടറിലെ അവധിദിനം ആഘോഷദിനത്തില്‍ നിന്നു മാറ്റം വരാറുണ്ട്. ഇത്തരം സാഹചര്യത്തില്‍ ഒരുദിവസം കൂടി പൊടുന്നനെ അവധിയായി പ്രഖ്യാപിക്കുന്നതിനു പകരം അവധി ദിവസങ്ങള്‍ ക്രമീകരിക്കുകയാണ് വേണ്ടത്. സാമൂഹ്യനീതി പുലരണമെങ്കില്‍ മറ്റ് സമുദായങ്ങള്‍ക്ക് ലഭിക്കുന്നത് പോലെ മുസ്‌ലിം സമുദായത്തിനും ആഘോഷ വേളകളില്‍ അവധി ലഭിക്കണം. പെരുന്നാല്‍ സാധ്യത ദിവസങ്ങള്‍ കൂടി ഉള്‍പ്പെടുത്തി മൂന്നു ദിവസത്തിലെ അവധി കലണ്ടര്‍പ്രകാരം വിജ്ഞാപനം പുറപ്പെടുവിക്കുകയാണ് ആവശ്യം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പോള്‍വാള്‍ട്ടില്‍ ദേശീയ റെക്കോഡ് മറികടന്ന് ശിവദേവ് രാജീവ്

Kerala
  •  a month ago
No Image

ശബരിമലയില്‍ പതിനാറായിരത്തോളം ഭക്തജനങ്ങള്‍ക്ക് ഒരേ സമയം വിരിവയ്ക്കാനുള്ള സൗകര്യം, ദാഹമകറ്റാന്‍  ചൂടുവെള്ളം എത്തിക്കും

Kerala
  •  a month ago
No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago