പൊതുഇടങ്ങള്‍ മെയ് 15വരെ അടച്ചിടണമെന്ന് കേന്ദ്ര മന്ത്രിസഭാ സമിതി
ന്യൂഡല്‍ഹി:പൊതുഇടങ്ങള്മെയ് 15വരെ അടച്ചിടണമെന്ന് കേന്ദ്ര മന്ത്രിസഭാ സമിതി.മാളുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,ആരാധനാലയങ്ങള്‍ എന്നിവയ്ക്ക്
ബാധകമാണ്, ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് റിപ്പോര്‍ട്ട് നല്കി.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് ഇക്കാര്യം നിര്‍ദേശിച്ചത്. ആഭ്യന്തര മന്ത്രി അമിത് ഷാ,ധനകാര്യ മന്ത്രി നിര്‍മല സീതാരാമന് എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
മെയ് മധ്യത്തോടെ സ്കൂളുകള്‍ക്കും കോളജുകള്‍ക്കും വേനല്‍ക്കാല അവധി ആരംഭിക്കുന്നതിനാല്‍ ജൂണ്‍ അവസാനം വരെ ഇവ അടച്ചിടാമെന്ന് സര്‍ക്കാര്‍ കണക്കാക്കുന്നു.ലോക്ക് ഡൗണ്‍ രണ്ടോ മൂന്നോ ആഴ്ച കൂടി നീട്ടിയാലും രാജ്യത്ത് ഭക്ഷ്യക്ഷാമം ഉണ്ടാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.
അവശ്യസാധനങ്ങള്‍ക്കൊന്നും തന്നെ ക്ഷാമമില്ലെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് വിതരണം
ചെയ്യാന്‍ വേണ്ടത്ര ഭക്ഷ്യധാന്യങ്ങള്‍ നിലവില്‍ സ്റ്റോക്കുണ്ടെന്നും കേന്ദ്ര ഭക്ഷ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."