HOME
DETAILS

വിപുലമായ പരിപാടികളുമായി ജില്ലയില്‍ പരിസ്ഥിതി ദിനാചരണം

  
backup
June 06 2018 | 10:06 AM

%e0%b4%b5%e0%b4%bf%e0%b4%aa%e0%b5%81%e0%b4%b2%e0%b4%ae%e0%b4%be%e0%b4%af-%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%aa%e0%b4%be%e0%b4%9f%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf


തിരുവനന്തപുരം: പരിസ്ഥിതി ദിനം ജില്ലയില്‍ വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ വിപുലമായി ആചരിച്ചു. വൃക്ഷത്തൈകള്‍ നട്ടും പ്രതിജ്ഞ ചൊല്ലിയും പ്രകൃതിയെ അടുത്തറിയുകയായിരുന്നു ഓരോ പരിപാടികളിലും. സഹകരണ വകുപ്പിന്റെ ഹരിതം സഹകരണം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കുളത്തൂരില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു. കുളത്തൂരിലെ മാധവവിലാസം സര്‍വിസ് സഹകരണ ബാങ്ക് പരിസരത്തു നടന്ന ചടങ്ങില്‍ മേയര്‍ വി.കെ പ്രശാന്ത്, വി. ജോയ് എം.എല്‍.എ, സഹകരണ വകുപ്പ് സെക്രട്ടറി പി. വേണുഗോപാല്‍, സഹകരണ സംഘം രജിസ്ട്രാര്‍ ഡോ. ഡി. സജിത്ബാബു, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. തീം ട്രീസ് ഓഫ് കേരള എന്ന പേരില്‍ അടുത്ത അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം ഫലവൃക്ഷത്തൈകള്‍ നട്ട് പരിപാലിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 2018 ല്‍ പ്ലാവ്, 2019 ല്‍ കശുമാവ്, 2020 ല്‍ തെങ്ങ് , 2021 ല്‍ മാവ്, 2022 ല്‍ പുളിമരം എന്നീ മരങ്ങളാണ് നട്ട് പരിപാലിക്കാനുദ്ദേശിക്കുന്നത്.
ഈ വര്‍ഷം കേരളത്തിന്റെ ഔദ്യോഗിക ഫലമായ പ്ലാവിന് പ്രാധാന്യം നല്‍കി ഒരു ലക്ഷം പ്ലാവിന്‍തൈകള്‍ കേരളത്തിലെ 15000ത്തിലധികം വരുന്ന സഹകരണ സംഘം രജിസ്ട്രാറുടെ കീഴിലുളള സഹകരണ സംഘങ്ങളിലൂടെയും ഫങ്ഷണല്‍ രജിസ്ട്രാര്‍മാരുടെ കീഴിലുളള സംഘങ്ങളിലൂടെയും നട്ടുപരിപാലിക്കുന്നതിനാണ് തീരുമാനം എടുത്തിട്ടുള്ളത്. ഓരോ സംഘവും പത്ത് തൈകളാണ് വച്ചുപിടിപ്പിച്ച് പരിപാലിക്കേണ്ടത്. എവിടെയൊക്കെയാണ് തൈകള്‍ നടുന്നത് എന്നത് മുന്‍കൂട്ടി തയാറാക്കണം. ആവശ്യമായ തൈകള്‍ സംഘം തന്നെ കണ്ടെത്തും. നാടന്‍ പ്ലാവിന്‍തൈകള്‍ ഇതിനായി ഉപയോഗിക്കാനാണ് സഹകരണ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. കൂടാതെ ഓരോ പരിസ്ഥിതിദിനത്തിലും മുന്‍വര്‍ഷങ്ങളില്‍ നടത്തിയ നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച ജില്ലകള്‍ക്കുളള അവാര്‍ഡും നല്‍കും.
കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ ഇന്ദിരാഭവനില്‍ സംസ്ഥാന ഫലവൃക്ഷമായ പ്ലാവിന്‍ തൈ നട്ടു. കെ.പി.സി.സിയുടെ നേതൃത്വത്തിലുള്ള ശാസ്ത്രവേദിയാണ് വൃഷത്തൈ നടല്‍ സംഘടിപ്പിച്ചത്.
കെ.പി.സി.സി ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ രവി, ശരത്ചന്ദ്ര പ്രസാദ്, യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സോളമന്‍ അലക്‌സ്, കെ.പി.സി.സി സെക്രട്ടറി ആര്‍. വത്സലന്‍, പി.എസ് പ്രശാന്ത്, ശാസ്ത്രവേദി നേതാക്കളായ പഴകുളം സതീഷ്, മരുതംകുഴി സതീഷ്, ബി.സി ഉണ്ണിത്താന്‍ പങ്കെടുത്തു.
സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് സംസ്ഥാന വ്യാപകമായി പരിസ്ഥിതി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. തിരുവനന്തപുരത്ത് നടന്ന പരിപാടി മന്ത്രി എ.സി മൊയ്തീന്‍ വൃക്ഷത്തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.ബിജു, കായിക വകുപ്പ് ഡയറക്ടര്‍ സഞ്ജയന്‍കുമാര്‍ ഐ.എഫ്.എസ്, മേയര്‍ വി.കെ പ്രശാന്ത്, മലങ്കര ഓര്‍ത്തഡോക്‌സ് സിറിയന്‍ സഭ മെത്രപൊലീത്ത ഡോ. ഗബ്രിയേല്‍ മാര്‍ഗ്രിഗോറിയസ്, യുവജനക്ഷേമ ബോര്‍ഡ് മെംബര്‍ സെക്രട്ടറി ആര്‍.എസ് കണ്ണന്‍, ജില്ലാ യൂത്ത് കോര്‍ഡിനേറ്റര്‍ എ.എ അന്‍സാരി, ആള്‍ സെയിന്റ്‌സ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കരോലിന്‍ ബീന മെന്‍ഡസ്, ജില്ലാ പ്രോഗ്രാം ഓഫിസര്‍ ലൈജു ടി.എസ്, യൂത്ത് കോര്‍ഡിനേറ്റര്‍മാരായ നിധിന്‍, സുന്ദര്‍ സംബന്ധിച്ചു
സേവന പ്രവര്‍ത്തനങ്ങളില്‍ തല്‍പരരായ ജില്ലയിലെ 10000 ത്തോളം യുവതീ യുവാക്കളെ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന യൂത്ത് ബ്രിഗേഡിയര്‍ സേനയുടെ പ്രഖ്യാപനവും മന്ത്രി നിര്‍വഹിച്ചു. പ്രകൃതി ദുരന്തങ്ങള്‍, പകര്‍ച്ചവ്യാധികളുടെ വ്യാപനം തുടങ്ങിയ സാഹചര്യങ്ങളില്‍ ജനങ്ങള്‍ക്ക് സേവന പ്രവര്‍ത്തനം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സേന രൂപീകരിക്കുന്നത്.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ആള്‍ സെയിന്റ്‌സ് കോളജ് മുതല്‍ കൊച്ചുവേളി വരെയുള്ള റോഡ് യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ശുചീകരിക്കുകയും വൃക്ഷത്തൈ വച്ച് പിടിപ്പിക്കുകയും ചെയ്തു.
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. നന്ദന്‍കോടുള്ള ആസ്ഥാനത്ത് ഫലവൃക്ഷ തൈകള്‍ നട്ടും ഓഫിസിലും പരിസരത്തുമുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നീക്കം ചെയ്തുമാണ് ദേവസ്വം ബോര്‍ഡ് ദിനാചരണത്തില്‍ പങ്കെടുത്തത്. ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പത്മകുമാര്‍ റമ്പൂട്ടാന്‍ തൈ നട്ട് പരിപാടിക്ക് തുടക്കം കുറിച്ചു. അംഗങ്ങളായ കെ.പി ശങ്കരദാസ്, ദേവസ്വം കമ്മിഷണര്‍ എന്‍. വാസു, സെക്രട്ടറി ജയശ്രീ, ചീഫ് എന്‍ജിനീയര്‍ വി. ശങ്കരന്‍പോറ്റി എന്നിവരും വൃക്ഷ തൈകള്‍ നട്ടു. നെല്ലി, മാവ്, പ്ലാവ്, ചന്ദനവേപ്പ്, മാതളം എന്നിവയുടെ തൈകളാണ് നട്ടത്.
പി.എസ്.സി ആസ്ഥാന ഓഫിസ് വളപ്പില്‍ ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുന്ന പരിപാടി ചെയര്‍മാന്‍ അഡ്വ. എം.കെ സക്കീര്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കമ്മിഷന്‍ അംഗങ്ങള്‍, സെക്രട്ടറി, പബ്ലിക് റിലേഷന്‍സ് ഓഫിസര്‍ തുടങ്ങിയവരും ജീവനക്കാരും പങ്കെടുത്തു. പൂവച്ചല്‍ സര്‍ക്കാര്‍ വൊക്കേഷനല്‍ ആന്‍ഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബിന്റെയും എന്‍.എസ്.എസ് യൂനിറ്റുകളുടെയും മറ്റ് ക്ലബുകളുടെയും സംയുക്താഭിമുഖ്യത്തില്‍ വിത്തു ബോംബുകള്‍ വിതരണം ചെയ്തു. മണ്ണും ചാണകവും വിത്തും ചേര്‍ത്താണ് വിത്തു ബോംബുകള്‍ തയാറാക്കുന്നത്. വിത്ത് വെള്ളം ഒഴിച്ച് കുഴച്ചെടുത്ത മണ്ണില്‍ ഉരുട്ടി ചെറിയ ഉരുളകളാക്കി ഈര്‍പ്പം വലിഞ്ഞ ശേഷം പത്രക്കടലാസില്‍ പൊതിഞ്ഞെടുത്ത് വിതരണം ചെയ്യും.ഇത് മണ്ണിലേക്ക് എറിഞ്ഞാല്‍ മതി മഴപെയ്യുബോള്‍ ബോബ് പൊട്ടി വിത്ത് കിളിര്‍ത്ത് തുടങ്ങും.
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വിതരണം ചെയ്യുന്ന മരതൈകള്‍ക്കൊപ്പം പ്ലാസ്റ്റിക്ക് കവറുകളും മണ്ണിലേക്ക് എത്തുന്നു എന്ന ദുഖം തിരിച്ചറിഞ്ഞാണ് പൂവച്ചല്‍ സര്‍ക്കാര്‍ വി.എച്ച്.എസ് സ്‌കൂളിലെ പരിസ്ഥിതി സ്‌നേഹികളായ വിദ്യാര്‍ഥികള്‍ ഇത്തരമൊരു ആശയവുമായി മുന്നോട്ട് വന്നത്. മഴക്കാലം അവസാനിക്കുന്നതിന് മുമ്പ് പരമാവധി ബോംബുകള്‍ മണ്ണിലേക്കെറിഞ്ഞ് ഒരു പരിസ്ഥിതി സൗഹൃദ വിപ്ലവത്തിന് ആരംഭം കുറിക്കാനാണ് വിദ്യാര്‍ഥികളും അധ്യാപകരും ശ്രമിക്കുന്നത്.
വിത്തു ബോംബുകളുടെ വിതരണോദ്ഘാടനം പി.ടി.എ പ്രസിഡന്റ് പൂവച്ചല്‍ സുധീര്‍ നിര്‍വഹിച്ചു. പ്രിന്‍സിപ്പല്‍മാരായ ആര്‍. ബിന്ദു, കെ. നിസ, പ്രഥാനാഅധ്യാപിക ബി.സി ജയന്തീദേവി, എന്‍.എസ്.എസ് കോര്‍ഡിനേറ്റര്‍മാരായ സി.വി അനില്‍കുമാര്‍, ഉദയകുമാര്‍, പരിസ്ഥിതി ക്ലബ് കണ്‍വീനര്‍ സി. ശുഭ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിജിറ്റൽ ഇടങ്ങളിൽ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഗൈഡ്ബുക്ക് പുറത്തിറക്കി ദുബൈ

uae
  •  3 months ago
No Image

ഷാർജ നറേറ്റിവ് ഫോറം 20-ാമത് എഡിഷന് പ്രൗഢസമാപനം

uae
  •  3 months ago
No Image

ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനം വൈകുന്നു; നെടുമ്പാശേരിയില്‍ യാത്രക്കാരുടെ പ്രതിഷേധം 

Kerala
  •  3 months ago
No Image

ദുബൈ പൊലിസ് മേധാവി പൊതുമാപ്പ് കേന്ദ്രം സന്ദർശിച്ചു; ഇന്നലെയും നൂറുകണക്കിന് അപേക്ഷകരെത്തി

uae
  •  3 months ago
No Image

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരിക്ക്

National
  •  3 months ago
No Image

സഊദി അറേബ്യയുടെ പുതിയ റിയാദ് എയർലൈൻ പരീക്ഷണപ്പറക്കൽ ആരംഭിച്ചു

Saudi-arabia
  •  3 months ago
No Image

കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥിയെ കാണാതായി; തിരച്ചില്‍ തുടരുന്നു

Kerala
  •  3 months ago
No Image

ഓണത്തിരക്ക് 16ന് കൊച്ചുവേളിയില്‍ നിന്ന് ചെന്നൈയിലേയ്ക്ക് പ്രത്യേക ട്രെയിന്‍

Kerala
  •  3 months ago
No Image

മയക്കു ഗുളിക നല്‍കി സ്വര്‍ണം കവര്‍ന്നു; ബോധം തെളിഞ്ഞ് സ്വര്‍ണം ആവശ്യപ്പെട്ടപ്പോള്‍ സുഭദ്രയെ കൊലപ്പെടുത്തിയെന്ന് പ്രതികള്‍

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-13-09-2024

PSC/UPSC
  •  3 months ago