ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്; ജല സംരക്ഷണത്തിന് മുന്‍ഗണന
ബാലുശ്ശേരി: ബ്ലോക്ക് പഞ്ചായത്തില്‍ ജലസംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്ന ബജറ്റ് അംഗീകരിച്ചു. ജൈവകൃഷിക്കും സമ്പൂര്‍ണ പാര്‍പ്പിടത്തിനും ആതുര സേവനത്തിനും പരിഗണന നല്‍കുന്ന 67 കോടി വരവും 41.5 ലക്ഷം മിച്ചം വരുന്നതുമായ ബജറ്റിന് രാഷ്ട്രീയ ഭേദമില്ലാതെ അംഗീകാരം ലഭിച്ചു.
ബ്ലോക്ക് പരിധിയിലെ മുഴുന്‍ ജലാശയങ്ങളും ശുദ്ധീകരിച്ച് ഉപയുക്തമാക്കുന്ന ജലസമൃദ്ധി പ്രൊജക്ടില്‍ മഞ്ഞപ്പുഴ, രാമന്‍പുഴ, പൂനൂര്‍ പുഴ എന്നിവയും മറ്റു ജലസ്രോതസുകളും സംരക്ഷിക്കുന്നതിന് തുക വകയിരുത്തിയിട്ടുണ്ട്. 50000 കിണറുകള്‍ റീ ചാര്‍ജ് ചെയ്യും. ബ്ലോക്കിലെ കൃഷി യോഗ്യമായ മുഴുവന്‍ ഭൂമിയിലും 'ഗാലസ' മാതൃകയില്‍ നടപ്പിലാക്കുന്ന 'ഹരിത പ്രഭ' സംഘകൃഷിയാണ് മറ്റൊരു നിര്‍ദേശം.
തൊഴിലുറപ്പു പദ്ധതിയിലെ ഭൂവികസന പദ്ധതി പ്രയോജനപ്പെടുത്തി കൃഷിയിറക്കുന്ന കര്‍ഷക ഗ്രൂപ്പുകള്‍ക്കാവശ്യമായ വിത്തും വളവും സൗജന്യമായി നല്‍കും. നെല്‍ കൃഷി, ജൈവ പച്ചക്കറികള്‍, ഇടവിളകള്‍ തുടങ്ങിയവ ഇതിലൂടെ വ്യാപകമാക്കും.ബ്ലോക്കിലെ മുഴുവന്‍ കോളനികളിലും മാലിന്യ സംസ്‌കരണം ഉറപ്പു വരുത്തുന്നതിന് തുക നീക്കി വച്ചിട്ടുണ്ട്.
ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലും കൂരാച്ചുണ്ട്, ഉള്ള്യേരി സി.എച്ച്.സികളിലും മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കും. താലൂക്ക് ആശുപത്രിയില്‍ ഒരു മാസത്തിനകം ദന്തരോഗ വിഭാഗം പ്രവര്‍ത്തന ക്ഷമമാക്കും.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. പ്രതിഭ അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ചന്ദ്രന്‍ ബജറ്റ് അവതരിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. മുസ്തഫ, പി. സുധീരന്‍, വിലാസിനി പരപ്പില്‍, പ്രീതി എം.കെ ,അമ്മദ്‌കോയ മാസ്റ്റര്‍, അശോകന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."