HOME
DETAILS
MAL
റെയില്‍വേ മേല്‍പ്പാലവും വരുമെന്ന് ഉറപ്പായി
backup
July 03 2016 | 09:07 AM
ഷൊര്‍ണൂര്‍: കുളപ്പുള്ളി - പട്ടാമ്പി റോഡില്‍ വാടാനം കുറുശ്ശിയില്‍ പുതിയ പാലവും റെയില്‍വേ മേല്‍പ്പാലവും വരുമെന്ന് ഉറപ്പായി. ഇതിനോടനുബന്ധിച്ചുള്ള ടെണ്ടര്‍ നടപടികളായി. പാലം നിര്‍മ്മിക്കാന്‍ സര്‍ക്കാരിന് റെയില്‍വേയുടെ സ്ഥലം കൂടി വേണമെന്നുണ്ട്.
താഴെ ട്രെയിന്‍ പോകാനും മുകളില്‍ റോഡും. ഇതിനായി റോഡ് ഉയര്‍ത്തേണ്ടിവരും. റെയില്‍വേ ഗേറ്റ് കടന്നയുടനെയാണ് പാലം. വെറും അഞ്ചരമീറ്റര്‍ വീതിയാണ് ഇവിടെയുള്ളത്. അതുകൊണ്ടുതന്നെ ഓരോ വാഹനങ്ങളും വരിവരിയായി തന്നെ പോകണം.
ട്രെയിനുകളുടെ എണ്ണം കൂടിയപ്പോള്‍ റെയില്‍വേ ഗേറ്റ് പല പ്രവിശ്യം അടക്കേണ്ടതുകൊണ്ട് ഇത് പുറത്തുവാഹനങ്ങളുടെ തിരക്ക് വര്‍ദ്ദിക്കാന്‍ ഇടയാകുന്നു. മോല്‍പ്പാലം വരുന്നതോടുകൂടി ഗതാഗതം ഏറെ അനായാസമാകും
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."