HOME
DETAILS
MAL
നിയന്ത്രണം കടുപ്പിച്ച് ഉത്തര്‍പ്രദേശ്: 15 ജില്ലകള്‍ പൂര്‍ണമായി അടച്ചിടും
backup
April 08 2020 | 10:04 AM
ലഖ്നൗ: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കര്‍ശന നടപടിയെടുത്ത് ഉത്തര്‍പ്രദേശ്. ഇന്ന് അര്‍ധരാത്രി മുതല്‍ യുപിയിലെ 15 ജില്ലകള്‍ പൂര്‍ണ്ണമായി അടച്ചിടും.
കൊവിഡ് 19 പ്രതിരോധ നടപടികള്‍ തുടങ്ങിയ ശേഷം ആദ്യമായാണ് ഇത്രയും ജില്ലകള്‍ ഒരു സംസ്ഥാനം പൂര്‍ണ്ണമായി അടയ്ക്കുന്നത്.
അവശ്യസേവനങ്ങള്‍ക്കായി ആരും പുറത്തിറങ്ങേണ്ടതില്ലെന്നും സാധനങ്ങള്‍ വീട്ടിലെത്തിക്കുമെന്നുമാണ് സര്‍ക്കാര്‍ നിര്‍ദേശം. ഉത്തര്‍പ്രദേശില്‍ ഇതുവരെ 325 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രോഗബാധിതരായ മൂന്ന് പേരാണ് മരിച്ചത്.
ദേശീയ ലോക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോഴും അവശ്യ സര്‍വ്വീസുകള്‍ക്കുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."