HOME
DETAILS
MAL
ദേശീയപാത സ്ഥലമെടുപ്പ് പ്രശ്നം ശ്രദ്ധയില്‍പ്പെടുത്തും: കാനം
backup
April 01 2017 | 21:04 PM
വടകര: ദേശീയപാത സ്ഥലമെടുപ്പിന്റെ ഭാഗമായി സ്ഥലവും വീടും കച്ചവട സ്ഥാപനങ്ങളും നഷ്ടപ്പെടുന്നവരുടെ പ്രയാസങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെയും റവന്യു വകുപ്പിന്റെയും ശ്രദ്ധയില്‍ കൊണ്ടുവരുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
പാത സ്വകാര്യവല്ക്കരിക്കരുതെന്നാവശ്യപ്പെട്ട് എത്തിയ കര്‍മസമിതി താലൂക്ക് കമ്മിറ്റി ഭാരവാഹികളോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കര്‍മസമിതി സംസ്ഥാന സമിതിയംഗം പ്രദീപ് ചോമ്പാല, താലൂക്ക് കമ്മിറ്റി ഭാരവാഹികളായ പി.കെ കുഞ്ഞിരാമന്, കെ. കുഞ്ഞിരാമന്, കെ.വി മോഹന്‍ദാസ്, കെ.എസ് സുരേഷ്ബാബു, സമര സഹായസമിതി താലൂക്ക് കമ്മിറ്റി ചെയര്മാന് ആര്. സത്യന് എന്നിവര്‍ കൂടെയുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."