പ്രവാസി ക്ഷേമനിധി കുടിശിക പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹം
മനാമ: പ്രവാസികളുടെ വിവിധ വിഷയങ്ങള്‍ ഓണ്‍ലൈന്‍ കോണ്‍ഫെറെന്‍സിലൂടെ ചര്‍ച്ച ചെയ്ത് കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ച പ്രവാസി ക്ഷേമനിധി കുടിശിക പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബഹ്‌റൈന്‍ കേരളീയ സമാജം (ബി. കെ. എസ്) നോര്‍ക്ക ഹെല്‍പ് ഡസ്‌ക്ക്, ചാരിറ്റി കമ്മിറ്റി അറിയിച്ചു.
പ്രവാസി മലയാളികളെ ബാധിക്കുന്ന ഒട്ടനവധി കാര്യങ്ങള്‍ പരിഗണിക്കപ്പെട്ടതും എടുത്ത് പറയേണ്ടതാണെന്നും ഇതിനായി മുന്‍ കൈ എടുത്ത കേരള സര്‍ക്കാരിനും, നോര്‍ക്ക സി.ഇ. ഒ. ഹരികൃഷ്ണന്‍ നമ്പൂതിരി, ബഹ്റൈനില്‍ നിന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ബി. കെ. എസ്. പ്രസിഡണ്ട് പി.വി. രാധാകൃഷ്ണപിള്ള, പ്രവാസി കമീഷന്‍ അംഗം സുബൈര്‍ കണ്ണൂര്‍, പ്രമുഖ വ്യവസായി വര്‍ഗീസ് കുര്യന്‍ മറ്റ് പ്രവാസി നേതാക്കള്‍ എന്നിവര്‍ക്ക് ബി. കെ. എസ് ചാരിറ്റി- നോര്‍ക്ക കമ്മിറ്റി കൃതജ്ഞത രേഖപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."