HOME
DETAILS

കാട്ടാന ഭീതിയില്‍ ജനവാസമേഖലകള്‍

  
backup
July 03 2016 | 09:07 AM

%e0%b4%95%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%be%e0%b4%a8-%e0%b4%ad%e0%b5%80%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9c%e0%b4%a8%e0%b4%b5%e0%b4%be%e0%b4%b8%e0%b4%ae


മുണ്ടൂര്‍: ജില്ലയിലെ ജനവാസമേഖലകളില്‍ ജീവനും സ്വത്തിനും കാര്‍ഷിക വിളകള്‍ക്കും സുരക്ഷയില്ലാതെ ജനങ്ങള്‍ക്ക് ഭീതി പരത്തി കാട്ടാനകള്‍ പരാക്രമങ്ങള്‍ നടത്തുമ്പോഴും അധികൃതരുടെ നടപടികള്‍ പ്രഹസനമാകുന്നു. എട്ട് പഞ്ചായത്തുകളിലെ ജനങ്ങളും ഭീതിയോടെയാണ് ദിവസങ്ങള്‍ പിന്നിടുന്നത്. ഏത് നിമിഷവും കാട്ടാനകള്‍ എത്തി എല്ലാം നശിപ്പിച്ചേക്കാമെന്ന സ്ഥിതിയിലാണ്. തെങ്ങ്, നെല്ല്, കവുങ്ങ്, മാവ്, വാഴക്കൃഷികള്‍ നശിപ്പിച്ച് പോകുന്ന കാട്ടാനകള്‍ക്കുമുന്നില്‍ നിസ്സംഗതയോടെ നോക്കിനില്‍ക്കാനേ പ്രദേശവാസികള്‍ക്ക് കഴിയുന്നുള്ളു. മലമ്പുഴയിലും മുണ്ടൂരിലുമായി രണ്ടുപേരെ കാട്ടാന കൊലപ്പെടുത്തിയിരുന്നു. മലമ്പുഴ അഗ്രികള്‍ച്ചറല്‍ ഫാമില്‍മാത്രം ഓരോ വര്‍ഷവും നൂറുകണക്കിന് തെങ്ങുകള്‍ നശിപ്പിക്കുന്നു. ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടത്തിന്റെ കണക്ക് കൃഷിഓഫീസര്‍ സര്‍ക്കാരിന് നല്‍കുന്നുണ്ട്. ധോണിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കാല്‍ നഷ്ടപ്പെട്ടും പുതുശ്ശേരിയിലും മലമ്പുഴയിലും ആനയുടെ മുന്നില്‍നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടവരും നിരവധിയാണ്. ഇതിനിടയില്‍ വേനോലിയില്‍ ആന കിണറ്റില്‍പ്പെട്ടിരുന്നു. മലമ്പുഴയില്‍ ട്രെയിന്‍തട്ടി പരുക്കേറ്റ ആന ദിവസങ്ങളോളം നാട്ടിന്‍പുറത്ത് തങ്ങിയത് നാട്ടക്കാരുടെ ഉറക്കം കൊടുത്തി. പുതുപ്പരിയാരത്ത് റബര്‍ തോട്ടത്തില്‍ കാട്ടാന ചരിഞ്ഞതുമുള്‍പ്പെടെ നിരവധി സംഭവങ്ങളുണ്ടായിരുന്നു. കാട്ടാനകളുടെ ശല്യം വര്‍ധിച്ചപ്പോള്‍ ജനപ്രതിനിധികളും വനപാലകരും കര്‍ഷകരുമുള്‍പ്പെട്ട യോഗംചേര്‍ന്ന് പ്രശ്‌നപരിഹാരത്തിന് തീരുമാനമെടുത്തിരുന്നു. പഞ്ചായത്തുകള്‍ സ്ഥാപിച്ച ട്രഞ്ച്, വൈദ്യുതവേലി എന്നിവ നന്നാക്കാനും സ്ഥിരമായി കാട്ടാനകള്‍ കടന്നുപേകുന്ന വഴിയില്‍ ഇവ സ്ഥാപിക്കാനും ധാരണയായി. ആവശ്യത്തിന് വാഹനമില്ലാത്തതിനാല്‍ വിവരമറിഞ്ഞാലും എത്തിപ്പെടാനാവില്ലെന്ന് വനപാലകര്‍ പറയുന്നു. കാട്ടില്‍ ഭക്ഷണം കിട്ടാത്തതിനാലാണ് ആനകള്‍ നാട്ടിലിറങ്ങുന്നതെന്നും കണ്ടെത്തി. പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാരുമായി ബന്ധപ്പെടുമെന്ന് ഫോറസ്റ്റ് റെയ്ഞ്ചര്‍ പറഞ്ഞെങ്കിലും നടപ്പായില്ല. കാട്ടാനകളെ തുരത്താന്‍ നാട്ടുകാരും വനപാലകരും ഉള്‍പ്പെട്ട സ്‌ക്വാഡ് രൂപീകരിച്ചിരുന്നു. എന്നാല്‍, അതും പ്രവര്‍ത്തനക്ഷമമല്ല. നാട്ടുകാര്‍ പടക്കം പൊട്ടിച്ചും പാട്ടകൊട്ടിയും രാത്രി ഉറക്കമൊഴിച്ചിരിക്കുന്നത് തുടരുകയാണ്. പുതുശ്ശേരി, മലമ്പുഴ, അകത്തേത്തറ, പുതുപ്പരിയാരം, മുണ്ടൂര്‍ പഞ്ചായത്തുകളില്‍ എത്തുന്ന കാട്ടാനക്കൂട്ടം കഴിഞ്ഞ തവണ കോങ്ങാട് ടൗണും കടന്ന് കേരളശേരിയെത്തി. പരിഹാരം കണ്ടില്ലെങ്കില്‍ കൃഷി ഉപേക്ഷിക്കേണ്ടിവരുമെന്ന് കര്‍ഷകര്‍ പറയുന്നു. ഇനിയൊരു അപകടവും നാശനഷ്ടവുമുണ്ടാകുന്നതിനുമുമ്പ് പരിഹാരം കാണാന്‍ പുതിയ സര്‍ക്കാരെങ്കിലും തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
ഇ.എസ്.ഐ ഡിസ്‌പെന്‍സറിയില്‍ ഡോക്ടറില്ല രോഗികള്‍ ദുരിതത്തില്‍
ഷൊര്‍ണൂര്‍: ഇ.എസ്.ഐ ഡിസ്‌പെന്‍സറിയില്‍ ഡോക്ടര്‍ ഇല്ലാത്തതുമൂലം രോഗികള്‍ ദുരിതത്തിലായി. ഷെര്‍ണൂര്‍ ഇ.എസ്.ഐ ഡിസ്‌പെന്‍സറിയിലാണ് ഡോക്ടര്‍ ഇല്ലാത്തുമൂലം തൊഴിലാളികള്‍ വലയുന്നത്. നിലവില്‍ ഒരു വനിത ഡോക്ടര്‍ ഉണ്ടായിരുന്നെങ്കിലും ഡോക്ടറെ തൃശൂരിലേക്ക് സ്ഥലം മാറ്റി. പകരം സ്ഥിരം ഡോക്ടറെ നിയമിച്ചതുമില്ല. ഇപ്പോള്‍ ആഴ്ചയില്‍ ചൊവ്വ, വ്യാഴം, ശനി എന്നീ ദിവസങ്ങളില്‍ മാത്രമാണ് ഡോക്ടറുടെ സേവനം ലഭിക്കുന്നത്. ഇത് തൊഴിലാളികളോട് കാണിക്കുന്ന അനീതിയാണ്. ഡിസ്‌പെന്‍സറി ആശുപത്രിയാക്കി ഉയര്‍ത്തണമെന്നാവശ്യം ഉയര്‍ന്നിരിക്കേ സ്ഥിരം ഡോക്ടറെ നിയമിക്കണമെന്ന ആവശ്യം ശക്തമാവുകയാണ്. ഡോക്ടര്‍ ഇല്ലാത്തതുമൂലം മറ്റു ആശുപത്രികളിലേക്ക് രോഗികളെ റഫര്‍ ചെയ്യാനും സാധിക്കുന്നില്ല. ഫലത്തില്‍ തൊഴിലാളികള്‍ സ്വാകാര്യ ആശുപത്രികളെ ആശ്രയിക്കാന്‍ നിര്‍ബന്ധിതരാവുകയാണ്. വ്യവസായ നഗരമായ ഷൊര്‍ണൂരില്‍ ഇ.എസ്.ഐ ആനുകൂല്യം ലഭിക്കുന്നവര്‍ 3000യിരത്തില്‍ മുകളിലാണ്

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  39 minutes ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  an hour ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  an hour ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  2 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  2 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  2 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  2 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  2 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ലൈഫ് സയൻസ് മേഖലയിൽ 20,000 തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുമെന്ന് അബൂദബി

uae
  •  3 hours ago