കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷന്‍ സര്‍ക്കാര്‍ ഏറ്റെടുത്തു; തൊഴിലാളികള്‍ ആഹ്ലാദത്തില്‍
കഞ്ചിക്കോട്: കേന്ദ്ര പൊതുമേഖലാസ്ഥാപനമായ കഞ്ചിക്കോട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതിനെ സ്വാഗതംചെയ്ത് തൊഴിലാളികള്‍. ഇന്‍സ്ട്രുമെന്റേഷന്‍ കോട്ട യൂണിറ്റിനൊപ്പം പൂട്ടുമായിരുന്ന കഞ്ചിക്കോട് യൂണിറ്റിനെ എം.ബി രാജേഷ് എം.പിയും ഇന്‍സ്ട്രുമെന്റേഷനിലെ വിവിധ ട്രേഡ് യൂണിയനുകളും ഇടപെട്ടതിനെത്തുടര്‍ന്നാണ് സംസ്ഥാനസര്‍ക്കാര്‍ ഏറ്റെടുക്കാനുള്ള സ്ഥിതിയായത്. ഇതിനായി എം.ബി രജേഷിന്റെ നേതൃത്വത്തില്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി.
തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ കൈയൊഴിയുമ്പോള്‍ ഏറ്റെടുക്കാമെന്ന് ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചു. വിഷയം പഠിക്കാന്‍വേണ്ടി റിയാബിനെ ചുമതലപ്പെടുത്തി.
റിയാബ് വിഷയം പഠിച്ച് ഏറ്റെടുക്കാന്‍ വേണ്ടി അനുകൂല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാരിന്റെ പരിഗണനയിലാണ്. നിലവില്‍ മികച്ച ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന കഞ്ചിക്കോട് യൂണിറ്റ് ബാധ്യതകളില്ലാതെ ഏറ്റെടുക്കുന്നത് സര്‍ക്കാരിന് ബുദ്ധിമുട്ടാകില്ല. നടപടി വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എം.ബി രജേഷ് എം.പിയുടെയും ഇന്‍സ്ട്രുമെന്റേഷന്‍ വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) പ്രസിഡന്റ് എം.ചന്ദ്രന്റെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും സംഘടനാപ്രതിനിധികള്‍ മുഖ്യമന്ത്രി പിണറായി വിജയനെയും വ്യവസായമന്ത്രി ഇ.പി ജയരാജനെയും സന്ദര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്. ഏറ്റെടുക്കല്‍ ത്വരിതപ്പെടുത്താനും വിശദമായി പഠിക്കാനുമായി ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി രുപീകരിച്ചു. ഈ സമിതി കേന്ദ്രസര്‍ക്കാരുമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്താണ് ഏറ്റെടുക്കല്‍ വേഗത്തിലാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."