തൊഴില്‍ മേള ജൂലൈ 23ന്
പാലക്കാട് : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സചേഞ്ചിനു കീഴിലുളള എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ലക്ഷ്യ 2016 എന്ന പേരില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജൂലൈ 23ന് ഗവ:വിക്‌ടോറിയ കോളേജില്‍ നടക്കുന്ന മേളയില്‍ സ്വകാര്യ മേഖലയിലെ 40തോളം സ്ഥാപനങ്ങളിലായി 5000-ത്തിലധികം തൊഴില്‍ അവസരങ്ങളാണ് പ്രതീക്ഷിക്കുന്നത്. ഓട്ടോ മൊബൈല്‍, ഐ.ടി റീടെയ്ല്‍, എഞ്ചിനീയറിംഗ്, ടെലികോം ബാങ്കിംഗ് ആന്‍ഡ് ഫിനാന്‍സ്, ബി.പി.ഒ, ഹോസ്പിറ്റല്‍ തുടങ്ങിയ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങള്‍ മേളയില്‍ പങ്കെടുക്കും. ലക്ഷ്യ 2016-ലേക്കുളള രജിസ്‌ട്രേഷന്‍ ജൂലായ് അഞ്ച് മുതല്‍ 20 വരെയായിരിക്കും. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ വിവരങ്ങളും അഭിമുഖത്തെ സംബന്ധിച്ച വിവരങ്ങളും എസ്.എം.എസ് ആയി ലഭിക്കുമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് : 0491-2505435, 8113815301.
കൂടാതെ എംപ്ലോയബിലിറ്റി സെന്ററില്‍ 250- രൂപ നല്‍കി ഉദ്യോഗാര്‍ത്ഥികള്‍ക്കും തൊഴില്‍ദായകര്‍ക്കും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ചെയ്യാവുന്നതാണ്. 18 മുതല്‍ 34 വരെയാണ് രജിസ്‌ട്രേഷനുളള പ്രായപരിധി. ഇപ്രകാരം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഓറിയന്റേഷന്‍ ക്ലാസുകളും ട്രെയിനിംഗും ലഭിക്കും. കൂടാതെ ഓരോ ആഴ്ചയിലും നടത്തുന്ന ഇന്റര്‍വ്യൂകളില്‍ യോഗ്യതയ്ക്കനുസ്യതമായി പങ്കെടുക്കാവുന്നതാണ്. ജില്ലയിലെ ഇതുവരെ രജിസ്റ്റര്‍ ചെയ്യാത്ത സ്വകാര്യ സ്ഥാപനങ്ങള്‍ക്കും എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത് ആവശ്യമായ ഒഴിവിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കാവുന്നതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."