പുകയില ഉല്‍പന്നങ്ങള്‍ പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് കൊവിഡ്-19 വ്യാപനത്തിന് കാരണമാകുന്നുവെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍
ന്യൂഡല്‍ഹി: പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിച്ച് പൊതുസ്ഥലങ്ങളില്‍ തുപ്പരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍. പുകയില ഉല്‍പന്നങ്ങളായ ഹാന്‍സ്, പാന്‍മസാല പോലുള്ളവയും അടക്ക ചവയ്ക്കുന്നതും ഉമിനീരിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കും.ഇങ്ങനെ പൊതു സ്ഥലങ്ങളില്‍ തുപ്പുന്നത് കൊവിഡ്-19 വ്യാപനം ഉയര്‍ത്തുമെന്നാണ് പഠനം.
ഇന്ത്യന്‍ മെഡിക്കല്‍ റിസര്‍ച്ച് കൗണ്‍സില്‍ പറയുന്നത് ഇങ്ങനെ:
പൊതുസ്ഥലങ്ങളില്‍ തുപ്പുന്നത് കൊവിഡ്-19 വ്യാപനത്തിന് കാരണമാകുന്നു.
ഉമിനീരില്‍ കൂടി മറ്റുള്ളവരിലേക്ക് രോഗം പെട്ടെന്ന് പകരാനുള്ള സാധ്യതയാണ് ഇത് മൂലം വര്‍ധിക്കുന്നത്. ഈ മഹാമാരിയുടെ അപകടം കണക്കിലെടുത്ത് ഇത്തരം ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് പൊതു സ്ഥലങ്ങളില്‍ തുപ്പുന്നതും ഒഴിവാക്കണമെന്ന് അഭ്യര്‍ത്ഥിച്ചു.
കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റെക്കോര്‍ഡ് കുതിച്ചു ചാട്ടമാണുണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച മാത്രം 773 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്തെ മൊത്തം കൊവിഡ് ബാധിതരുടെ എണ്ണം 5000 കടന്നു. മരണ സംഖ്യ 149 ആയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."