HOME
DETAILS

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ചെല്‍സിയെ ഞെട്ടിച്ച് ക്രിസ്റ്റല്‍ പാലസ്

  
backup
April 01 2017 | 21:04 PM

%e0%b4%87%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b5%80%e0%b4%b7%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80%e0%b4%ae%e0%b4%bf%e0%b4%af%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b2%e0%b5%80%e0%b4%97-7

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തുടര്‍ വിജയങ്ങളുമായി കുതിച്ച ചെല്‍സിയെ ക്രിസ്റ്റല്‍ പാലസ് ഞെട്ടിച്ചു.
ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സി തോല്‍വി വഴങ്ങി. മറ്റു മത്സരങ്ങളില്‍ ലിവര്‍പൂള്‍ 3-1നു എവര്‍ട്ടനെ പരാജയപ്പെടുത്തിയപ്പോള്‍ ടോട്ടനെ ഹോട്‌സ്പര്‍ 2-0ത്തിനു ബേണ്‍ലിയേയും ലെയ്സ്റ്റര്‍ സിറ്റി ഇതേ സ്‌കോറിനു സ്റ്റോക് സിറ്റിയേയും കീഴടക്കി.
കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു സ്വന്തം തട്ടകത്തില്‍ ഗോള്‍രഹിത സമനില വഴങ്ങേണ്ടി വന്നു. വെസ്റ്റ് ബ്രോംവിചാണു അവരെ തളച്ചത്. ഹള്‍ സിറ്റി 2-1നു വെസ്റ്റ് ഹാമിനേയും വാട്‌ഫോര്‍ഡ് 1-0ത്തിനു സണ്ടര്‍ലാന്‍ഡിനേയും പരാജയപ്പെടുത്തി.
ആദ്യ പതിനൊന്നു മിനുട്ടിനുള്ളില്‍ മൂന്നു ഗോളുകള്‍ കണ്ട പോരാട്ടത്തിലാണു ചെല്‍സിയുടെ അപ്രതീക്ഷിത തോല്‍വി. കളി തുടങ്ങി അഞ്ചാം മിനുട്ടില്‍ ഫാബ്രിഗസ് ചെല്‍സിയെ മുന്നില്‍ കടത്തിയെങ്കിലും ഒന്‍പതാം മിനുട്ടില്‍ സാഹയും 11ാം മിനുട്ടില്‍ ബെന്‍ഡെകയും ക്രിസ്റ്റല്‍ പാലസിനായി വല ചലിപ്പിച്ചു.
മികച്ച പോയിന്റില്‍ മുന്നേറിയ ചെല്‍സിക്ക് അപ്രതീക്ഷിത തോല്‍വി നേരിയ ആശങ്ക സമ്മാനിക്കുന്നു. ടോട്ടനം വിജയിച്ചതോടെ അവരുടെ പോയിന്റ് 62ലേക്കുയര്‍ന്നു. ചെല്‍സിക്ക് 69 പോയിന്റ്. ഏഴു പോയിന്റിന്റെ വ്യത്യാസത്തിലാണു ചെല്‍സി ഒന്നാമതും ടോട്ടനം രണ്ടാം സ്ഥാനത്തും നില്‍ക്കുന്നത്.
ലിവര്‍പൂളിനായി സാദിയോ മാനെ, കുട്ടീഞ്ഞോ, ഒറിഗി എന്നിവരാണു വല ചലിപ്പിച്ചത്. ജയത്തോടെ അവര്‍ മൂന്നാമത്.

ബംഗളൂരുവിന് തോല്‍വി
കൊല്‍ക്കത്ത: ഐ ലീഗില്‍ മുന്നേറ്റം പ്രതീക്ഷിച്ച ബംഗളൂരു എഫ്.സിക്ക് തിരിച്ചടി. മോഹന്‍ ബഗാന്‍ സ്വന്തം തട്ടകത്തില്‍ അവരെ 3-0ത്തിനു പരാജയപ്പെടുത്തി.

ആറടിച്ച് ബയേണ്‍

മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബയേണ്‍ മ്യൂണിക്കിനു തകര്‍പ്പന്‍ ജയം. മറുപടിയില്ലാത്ത ആറു ഗോളുകള്‍ക്കു അവര്‍ ഓഗ്‌സ്ബര്‍ഗിനെ വീഴ്ത്തി. ലെവന്‍ഡോസ്‌കി ഹാട്രിക്കും തോമസ് മുള്ളര്‍ ഇരട്ട ഗോളുകളും നേടി. മറ്റു മത്സരങ്ങളില്‍ ഹോഫെന്‍ഹെയിം 3-1നു ഹെര്‍ത്തയേയും വെര്‍ഡര്‍ ബ്രെമന്‍ 5-2നു ഫ്രീബര്‍ഗിനേയും ലെയ്പ്‌സിഗ് 4-0ത്തിനു ഡാംസ്റ്റഡിനേയും ഹാംബര്‍ഗര്‍ 2-1നു കൊളോണിനേയും കീഴടക്കി. ബൊറൂസിയ ഡോര്‍ട്മുണ്ട്- ഷാല്‍ക്കെ പോരാട്ടം 1-1നു സമനില.

വിയ്യാറലിനെ വീഴ്ത്തി എയ്ബര്‍

മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ വിയ്യാറലിനെ എയ്ബര്‍ അട്ടിമറിച്ചു. 3-2നാണു വിയ്യാറല്‍ തോല്‍വി വഴങ്ങിയത്. മറ്റു മത്സരങ്ങളില്‍ എസ്പാന്യോള്‍- റയല്‍ ബെറ്റിസിനേയും അത്‌ലറ്റിക്ക് ബില്‍ബാവോ- ഒസാസുനയേയും 2-1നു വീഴ്ത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ വ്യാജ വോട്ടര്‍ വിവാദത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കലക്ടര്‍ 

Kerala
  •  a month ago
No Image

'കേരളത്തിന്റെ കയ്യില്‍ ആവശ്യത്തിന് പണമുണ്ട്; വയനാട് ഉരുള്‍പൊട്ടലില്‍ അധിക സഹായത്തിന്റെ തീരുമാനം പരിശോധനക്ക് ശേഷം' കേന്ദ്രം ഹൈക്കോടതിയില്‍

Kerala
  •  a month ago
No Image

വീടിനു മുന്നില്‍ വച്ചുതന്നെ മാധ്യമങ്ങളെ കാണും; പി  സരിന്‍

Kerala
  •  a month ago
No Image

ഇസ്‌റാഈല്‍ മന്ത്രിസഭക്കുള്ളില്‍ 'കലാപം' ശക്തം; ഒരു മന്ത്രി കൂടി പുറത്തേക്ക്

International
  •  a month ago
No Image

ഗൂഗിള്‍മാപ്പ് നോക്കി വഴിതെറ്റിയ നാടകസംഘത്തിന്റെ ബസ് മറിഞ്ഞു രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

കുവൈറ്റില്‍ വാഹനാപകടത്തില്‍ മലയാളി ഹോം നഴ്‌സ് മരണപ്പെട്ടു

Kerala
  •  a month ago
No Image

മുനമ്പം വഖ്ഫ് ഭൂമി: നോട്ടിസ് ലഭിച്ച 12 പേരിൽ പത്തും പ്രദേശവാസികളല്ല

Kerala
  •  a month ago
No Image

യു.എസിന്റെ ആരോഗ്യ രംഗത്തെ നയിക്കാന്‍ വാക്‌സിന്‍ വിരുദ്ധന്‍; ഹെല്‍ത്ത് സെക്രട്ടറിയായി കെന്നഡി ജൂനിയറിനെ നിയമിക്കാന്‍ ട്രംപ്

International
  •  a month ago
No Image

ഒരിടവേളയ്ക്ക് ശേഷം പനി പടരുന്നു; പനി ബാധിതര്‍ ഒരു ലക്ഷത്തിലേക്ക്

Kerala
  •  a month ago
No Image

കട്ടൻചായയിൽ പൊള്ളി; ഉത്തരം േതടി സി.പി.എം

Kerala
  •  a month ago