പ്രതിപക്ഷ നേതാവും ലീഗ് നേതൃത്വവും ഇടപെട്ടു; യൂത്ത്‌ലീഗ് വൈറ്റ്ഗാര്‍ഡ് പ്രവര്‍ത്തനം പുന:രാരംഭിച്ചു
കോഴിക്കോട്: വൈറ്റ്ഗാര്‍ഡ് പ്രവര്‍ത്തനം പുന:രാരംഭിച്ചതായി യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അറിയിച്ചു. നേരെത്തെ പൊലിസ് സന്നദ്ധ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ക്കെതിരെയും സംസ്ഥാന കോര്‍ഡിനേറ്റര്‍ക്കെതിരെയും അകാരണമായി കേസെടുക്കുകയും ചെയ്തിരുന്നതിനാല്‍ വൈറ്റ്ഗാര്‍ഡ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. ലീഗ് ഇടപെട്ട് പ്രശ്‌നം പരിഹരിച്ച സാഹചര്യത്തിലാണ് ജീവന്‍ രക്ഷാ മരുന്നുകള്‍ നേരത്തെ എത്തിച്ച് നല്‍കിയ പദ്ധതി വൈറ്റ്ഗാര്‍ഡ് പുന:രാരംഭിക്കുന്നത്.
സംഭവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് അഖിലേന്ത്യ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീറും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി സംസാരിച്ചിരുന്നു. തുടര്‍ന്ന് അദ്ദേഹം ഉന്നത പൊലിസ് ഉദ്യോസ്ഥരുമായി വിഷയം ചര്‍ച്ച ചെയ്യുകയും വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരെ മര്‍ദ്ദിച്ച സംഭവത്തില്‍ വകുപ്പ് തല അന്വേഷണം നടത്തുമെന്നും വൈറ്റ് ഗാര്‍ഡ് കോര്‍ഡിനേറ്ററായ വി.വി മുഹമ്മദലിയോട് നാദാപുരം എസ്.ഐ അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി വകുപ്പ് തല അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നും ധാരണയായിരുന്നു.
രണ്ടില്‍ കൂടുതല്‍ പേര്‍ ഒന്നിച്ച് യാത്ര ചെയ്യരുതെന്നും യാത്ര ചെയ്യുമ്പോള്‍ എന്താവശ്യത്തിനാണോ പോകുന്നതെന്നുള്ള സത്യവാങ്മൂലം കയ്യില്‍ കരുതുക എന്നീ നിര്‍ദേശങ്ങള്‍ വളണ്ടിയര്‍മാര്‍ പാലിക്കണമെന്നും തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."