HOME
DETAILS

മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലെ വിദ്യാര്‍ഥികളുടെ കണക്കെടുപ്പ് മാറ്റി

  
backup
June 06 2018 | 20:06 PM

%e0%b4%ae%e0%b4%b2%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b1%e0%b4%82-%e0%b4%95%e0%b5%8b%e0%b4%b4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%b5%e0%b4%af%e0%b4%a8

മലപ്പുറം: നിപാ ബാധിത ജില്ലകളില്‍ ഉള്‍പ്പെടെ ഒരുമിച്ച് നാളെതന്നെ വിദ്യാര്‍ഥികളുടെ കണക്കെടുപ്പ് നടത്തണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് മാറ്റി. കോഴിക്കോട്, മലപ്പുറം,വയനാട് ജില്ലകളിലും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലും സ്‌കൂള്‍ തുറന്നുള്ള ആറാംപ്രവൃത്തി ദിവസത്തിലും മറ്റുജില്ലകളില്‍ നേരത്തെയുള്ള ഉത്തരവ് പ്രകാരം നാളെയും വിദ്യാര്‍ഥികളുടെ തലയെണ്ണല്‍ നടത്താനാണ് തീരുമാനം. നിപാ ബാധയുടെ പശ്ചാത്തലത്തില്‍ മലപ്പുറത്തും കോഴിക്കോട്ടും സ്‌കൂളുകള്‍ തുറക്കുന്നത് നീട്ടിയിട്ടുണ്ടെങ്കിലും ഈ ജില്ലകളിലെയും കൂടി വിവരങ്ങള്‍ ഉള്‍പ്പെടത്തക്കരീതിയില്‍ എട്ടിന് തന്നെ വിദ്യാര്‍ഥികളുടെ കണക്കെടുക്കണമെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം സംബന്ധിച്ച് കഴിഞ്ഞ ദിവസം സുപ്രഭാതം വാര്‍ത്ത നല്‍കിയിരുന്നു.
സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന മലപ്പുറം ജില്ലയേയും കോഴിക്കോടിനേയും തലശ്ശേരി വിദ്യാഭ്യാസജില്ലയേയും നിപായുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസംവരെ അവധി നല്‍കിയ വയനാട് ജില്ലയെയും പരിഗണിക്കാതെയുള്ള കണക്കെടുപ്പ് അപൂര്‍ണമായിരിക്കും എന്നു ചൂണ്ടിക്കാട്ടിയായിരുന്നു വാര്‍ത്ത. ഇതിന്റെ പശ്ചാത്തലത്തില്‍ കണക്കെടുപ്പ് മാറ്റണമെന്നാവശ്യപ്പെട്ട് കെ.എസ്.ടി.യു ഉള്‍പ്പെടെയുള്ള അധ്യാപക സംഘടനകള്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിവേദനവും നല്‍കി.
ഇതിനെ തുടര്‍ന്നാണ് മലപ്പുറം, കോഴിക്കോട്, തലശ്ശേരി വിദ്യാഭ്യാസ ജില്ലകളിലെ കണക്കെടുപ്പ് 20ന് നടത്താന്‍ നിര്‍ദേശം നല്‍കിയത്. വയനാട് ജില്ലയില്‍ ഒരുദിവസം സ്‌കൂള്‍ പ്രവര്‍ത്തിച്ച ശേഷം അഞ്ചാം തിയതിവരെ അവധിയായിരുന്നു. ഇന്നലെയാണ് വീണ്ടും തുറന്നത്. ഇതുകാരണം ഇവിടെ സ്‌കൂള്‍ തുറന്ന് എന്നാണോ ആറാം പ്രവൃത്തി ദിനമായി വരുന്നത് അന്ന് കണക്കെടുപ്പ് നടത്തും. ഒന്നാം തിയതി സ്‌കൂള്‍ തുറന്ന ജില്ലകളില്‍ ജൂണ്‍ 8 നും ആയിരിക്കും കണക്കെടുപ്പ്.
സ്‌കൂള്‍ തുറന്ന് ക്ലാസുകള്‍ തുടങ്ങി ഏതാനും ദിവസം വിദ്യാലയങ്ങളില്‍ കുട്ടികള്‍ പുതുതായി ചേരുന്നത് പതിവാണ്. ഇതുപരിഗണിക്കാതെ മറ്റുജില്ലകളോടൊപ്പം കണക്കെടുപ്പ് നടത്തിയിരുന്നെങ്കില്‍ നിരവധി അധ്യാപകരുടെ തസ്തിക നഷ്ടമാവുമായിരുന്നു. മാത്രമല്ല സൗജന്യ യൂനിഫോം, പാഠ പുസ്തകങ്ങള്‍, ഉച്ചഭക്ഷണം, മറ്റാനുകൂല്യങ്ങള്‍ തുടങ്ങിയവക്കെല്ലാം ഈ കണക്കാണ് അടിസ്ഥാനമാക്കുന്നത്. സമ്പൂര്‍ണ സോഫ്റ്റ്‌വെയര്‍ മുഖാന്തരമാണ് വിദ്യാര്‍ഥികളുടെ വിവരശേഖരണം നടക്കുക. നിപാ ബാധിത ജില്ലകള്‍ ഒഴികെയുള്ളവര്‍ നാളെ ഉച്ചക്ക് ഒരുമണിക്കകം വിവരങ്ങള്‍ അപ്‌ലോഡ് ചെയ്യണം. എ.ഇ.ഒ, ഡി.ഇ.ഒ തലങ്ങളില്‍ പരിശോധിക്കുന്ന വിവരങ്ങള്‍ നാളെ മൂന്നുമണിയോടെ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റില്‍ ലഭ്യമാകും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷോപ്പിങ് മാളിൽനിന്ന് മോഷണം; രണ്ടു പേർ അറസ്റ്റിൽ

oman
  •  19 days ago
No Image

പെര്‍ത്തില്‍ ഇന്ത്യയ്ക്ക് ചരിത്രജയം; ഓസീസിനെ തകര്‍ത്തത് 295 റണ്‍സിന്, പരമ്പരയില്‍ മുന്നില്‍

Cricket
  •  19 days ago
No Image

മഹാരാഷ്ട്രയിലെ തോല്‍വി;  സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാജിവച്ച് നാന പട്ടോളെ

National
  •  19 days ago
No Image

ഷാഹി ജുമാമസ്ജിദ് സര്‍വേക്കിടെ സംഘര്‍ഷം:  വെടിവയ്പ്പില്‍ മരിച്ചവരുടെ എണ്ണം അഞ്ചായി

National
  •  19 days ago
No Image

ഇന്ത്യൻ എംബസി കോൺസുലർ ക്യാംപ് നവംബര്‍ 29ന് സലാലയിൽ

oman
  •  19 days ago
No Image

2026 ല്‍ പാലക്കാട് ബി.ജെ.പി ജയിക്കും; രാജി ആവശ്യപ്പെട്ടിട്ടില്ല, ആരും രാജിവെക്കില്ല: പ്രകാശ് ജാവദേക്കര്‍

Kerala
  •  19 days ago
No Image

വാട്‌സ് ആപ്പ് ഹാക്ക് ചെയ്ത് പണം തട്ടല്‍ വ്യാപകം; മുന്നറിയിപ്പുമായി പൊലിസ് 

Kerala
  •  19 days ago
No Image

മൊൾഡോവൻ പൗരന്റെ കൊലപാതകം; മൂന്ന് പ്രതികൾ യുഎഇയിൽ അറസ്റ്റിൽ

uae
  •  19 days ago
No Image

ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്കിൽ ലൈറ്റ് ആൻഡ് പീസ് മ്യൂസിയം തുറന്ന് യുഎഇ

uae
  •  19 days ago
No Image

സംഘ്പരിവാര്‍ ഗൂഢാലോചനയുടെ അടുത്ത ലക്ഷ്യം; മറ്റൊരു ബാബരിയാവുമോ ഷാഹി ജുമാമസ്ജിദ്

National
  •  19 days ago