ഓമശ്ശേരി, കാരശ്ശേരി ഗ്രാമപഞ്ചായത്ത് ബജറ്റ് ;കൃഷിയ്ക്കും ജലസംരക്ഷണത്തിനും മുന്‍ഗണന
മുക്കം: കാര്‍ഷിക മേഖലക്കും ഭവന നിര്‍മാണത്തിനും കുടിവെള്ള പദ്ധതികള്‍ക്കും മുന്‍ഗണന നല്‍കി ഓമശ്ശേരി ഗ്രാമപഞ്ചായത്തിന്റെ ബജറ്റ്. 14.97 കോടി രൂപ വരവും 14.52 കോടി ചെലവും പ്രതീക്ഷിക്കുന്ന 44.53 ലക്ഷം രൂപയുടെ മിച്ച ബജറ്റാണ് ഗ്രാമപഞ്ചായത്ത് ഭരണ സമിതി പാസാക്കിയത്. എല്ലാവര്‍ക്കും വീട് പദ്ധതിക്ക് തുടക്കമിട്ടുകൊണ്ട് ഭവന നിര്‍മാണത്തിന് 2.25 കോടി രൂപയും ഗ്രാമീണ റോഡ് വികസനത്തിന് ഒന്നര കോടി രൂപയുമാണ് വകയിരുത്തിയത്.കുടിവെള്ളത്തിനും കിണര്‍ റീചാര്‍ജ്ജ് സംവിധാനങ്ങള്‍ക്കുമായി 35 ലക്ഷം രൂപ നീക്കിവച്ചും തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി കിണര്‍, കുളം തുടങ്ങിയ ജല സ്രോതസുകളുടെ നിര്‍മാണത്തിനും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാനും ബജറ്റില്‍ നിര്‍ദേശിച്ചു. കഴിഞ്ഞ വാര്‍ഷിക പദ്ധതിയില്‍ വിജയകരമായി നടപ്പിലാക്കിയ ക്ലീന്‍ ഓമശ്ശേരി പദ്ധതിയുടെ തുടര്‍ച്ചയായി മാലിന്യ നിര്‍മാര്‍ജ്ജനത്തിന് 35 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
കൃഷി-മൃഗ സംരക്ഷണം എന്നിവയ്ക്കായി 47 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. മൃഗസംരക്ഷണ മേഖലയില്‍ മുട്ടക്കോഴി നല്‍കല്‍ പദ്ധതി, കന്നുകുട്ടി പരിപാലനം ക്ഷീര കര്‍ഷകര്‍ക്ക് സബ്‌സിഡി നല്‍കല്‍ എന്നിവക്കും തുക വകയിരുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയില്‍ 38 ലക്ഷം രൂപയാണ് വകയിരുത്തിയത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ഖദീജാമുഹമ്മദിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്റ് ഇ.ജെ മനു ബജറ്റ് അവതരിപ്പിച്ചു. സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി.വി അബ്ദുറഹിമാന്‍ മാസ്റ്റര്‍, കെ.ടി സക്കീന ടീച്ചര്‍, ഫാത്തിമ വടക്കിനിക്കണ്ടി, അംഗങ്ങളായ കെ.കെ രാധാകൃഷ്ണന്‍, ഗ്രേസി നെല്ലിക്കുന്നേല്‍, കെ.പി കുഞ്ഞമ്മദ്, സെക്രട്ടറി ടി അബ്ദുല്ല സംസാരിച്ചു.
മുക്കം: ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കാരശ്ശേരി ഗ്രാമപഞ്ചായത്തിന്റെ 2017-18 വര്‍ഷത്തെ ബജറ്റ് ഗ്രാമപഞ്ചായത്ത് വൈസ്. പ്രസിഡന്റ് വി.പി ജമീല അവതരിപ്പിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ വിനോദ് അധ്യക്ഷനായി. 49.2101860 രൂപ വരവും 48,51,19600 രൂപ ചെലവും 69,82269 രൂപ നീക്കിയിരിപ്പും വകയിരുത്തി.
കൃഷി,ജലസംരക്ഷണം,പശ്ചാത്തല,പട്ടികജാതി, പട്ടിക വര്‍ഗ മേഖല വികസനത്തിനും മുന്‍തൂക്കം നല്‍കുന്നു. തരിശ് രഹിത കാരശ്ശേരി 10ലക്ഷം, മുളവല്‍കരണം,വന വല്‍കരണം ഇവയുടെ സംരക്ഷണം 25 ലക്ഷം, പുഴ പുറമ്പോക്ക് ജൈവ പാര്‍ക്ക് 10 ലക്ഷം, കിണര്‍ റീ ചാര്‍ജിങ് 75 ലക്ഷം,നീരുറവകളുടെ സംരക്ഷണം 25 ലക്ഷം, കക്കാട് പാടശേഖരം കനാല്‍ നിര്‍മാണം 25ലക്ഷം,ഭവന രഹിതര്‍ക്ക് ലൈഫ് പദ്ധതി വഴി വീട്, മാലിന്യ മുക്ത കാരശ്ശേരി 50 ലക്ഷം,പൊടി രഹിത കാരശ്ശേരി 30 ലക്ഷം, സ്‌കൂള്‍ അഡ്മിഷന്‍ രജിസ്‌ട്രേഷന്‍ 5 ലക്ഷം, ശിശു സൗഹൃദ എ.സി അങ്കണവാടികള്‍ 10 ലക്ഷം,ശിശു സൗഹൃദമിനി പാര്‍ക്ക് 5ലക്ഷം, ഇരുവഴഞ്ഞി ടൂറിസം 50ലക്ഷം,വൃദ്ധര്‍ക്ക് പകല്‍ വീട് 10 ലക്ഷം, കുടുംബശ്രീ വനിതകള്‍ക്ക് പ്രത്യേക പദ്ധതി 30 ലക്ഷം,വിധവകളുടെ പുനരധിവാസം 25 ലക്ഷം,അനയാംകുന്ന് ഹൈസ്‌കൂള്‍ ഗ്രൗണ്ട് 10 ലക്ഷം, ദേശീയ നിലവാരമുള്ള സ്റ്റേഡിയം 1.45 കോടി, ശ്മശാനം സൗന്ദര്യവല്‍ക്കരണം 10 ലക്ഷം, മൃഗസംരക്ഷണം, ക്ഷീര വികസന 26 ലക്ഷം, വൃദ്ധര്‍ക്ക് ഡല്‍ഹി യാത്ര 5 ലക്ഷം.സ്ത്രീകള്‍ക്ക് ആയോധന കല പരിശീലനം 3 ലക്ഷം,പഞ്ചായത്ത് സ്ഥാപങ്ങള്‍ക്ക് സോളാര്‍(ഊര്‍ജ സംരക്ഷണം) 30ലക്ഷം വിദ്യാലയങ്ങളില്‍ ജൈവ പാര്‍ക്ക് 5ലക്ഷം തുടങ്ങി പദ്ധതികളാണ് ബജറ്റിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."