പെരിന്തല്‍മണ്ണയില്‍ വന്‍ ചീട്ടുകളി സംഘം പിടിയില്‍
പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണയില്‍ 12 പേരടങ്ങുന്ന ചീട്ടുകളി സംഘം അറസ്റ്റിലായി. ഇന്നലെ ജൂബിലി റോഡിലെ എ.കെ.അപ്പാര്‍ട്ട്‌മെന്റ്‌സിലെ ഒരു ഫഌറ്റില്‍ നിന്നാണ് സംഘം പിടിയിലായത്. ഇവരില്‍ നിന്ന് 1,82,000 രൂപയും കണ്ടെടുത്തു. താഴേക്കോട് കരിങ്കല്ലത്താണി സ്വദേശികളായ കളക്കങ്ങന്‍ അസൈനാര്‍ (42), പുത്തന്‍പറമ്പില്‍ റോബിന്‍ (34), പുലിക്കോടന്‍ റസാഖ് (46), നരേന്‍കോട്ടില്‍ സുകുമാരന്‍ (47), സായ്ബന്‍ ബീരാന്‍ (32), അമ്പാടത്ത് മുഹമ്മദ് ഫിറോസ് (30), കാളന്‍തൊടി അബ്ദുല്‍ അസീസ് (32), പുലിക്കാട്ട് സാനിബ് (32), ആലായന്‍ യുസുഫ് (46), നാലകത്ത് അബ്ദുല്‍നാസര്‍ (38), നാട്ടുകല്‍ തള്ളച്ചിറ സ്വദേശികളായ നെടുംപാറക്കുളം ചന്ദ്രന്‍ (39), പള്ളത്ത് അബു (35) എന്നിവരെയാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി. എം.പി.മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ്‌ചെയ്തത്.
ലക്ഷങ്ങളുടെ ചീട്ടുകളി പെരിന്തല്‍മണ്ണ മേഖലയില്‍ നടന്നുവരുന്നതായി ജില്ലാ പൊലിസ് മേധാവിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. പലസ്ഥലങ്ങളിലും ക്വാര്‍ട്ടേഴ്‌സുകളും ഫഌറ്റുകളും കേന്ദ്രീകരിച്ചാണ് ഇത് നടക്കുന്നതെന്നും പൊലിസ് മനസിലാക്കിയിരുന്നു. കളിക്കാരുടെ ലീഡര്‍ കളി തുടങ്ങുന്നതിന്ന് കുറച്ച് മുന്‍പ് മാത്രമേ കളിസ്ഥലത്തെക്കുറിച്ച് പറയുകയുള്ളൂ. ഇത്തരത്തില്‍ നിരവധി സ്ഥലങ്ങളില്‍ ചീട്ടുകളിയും മദ്യപാനവും നടക്കുന്നുണ്ടെന്ന് പൊലിസ് പറഞ്ഞു. പെരിന്തല്‍മണ്ണ സി.ഐ ടി.എസ് ബിനു മൂത്തേടം, എസ്.ഐമാരായ ആന്റണി, വേലായുധന്‍, ടൗണ്‍ ഷാഡോ ടീമിലെ പി.എന്‍.മോഹനകൃഷ്ണന്‍, എന്‍.ടി.കൃഷ്ണകുമാര്‍, എം.മനോജ്കുമാര്‍, പ്രതീപ്, ബിപിന്‍, ഷാജി, വിപിന്‍ ചന്ദ്രന്‍ എന്നിവരും അന്വേഷണത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."