റമദാന്‍ നോമ്പിന്റെ ധന്യതയുമായി ഹൈന്ദവ യുവാക്കള്‍
ചെറുതുരുത്തി: പരിശുദ്ധ റമദാന്‍ ഒരിയ്ക്കല്‍ കൂടി വിട പറയാനൊരുങ്ങുമ്പോള്‍ തുടര്‍ച്ചയായി അഞ്ച് വര്‍ഷത്തിലധികം നോമ്പ് നോറ്റതിന്റെ ധന്യതയുമായി ചെറുതുരുത്തിയില്‍ രണ്ട് ഹൈന്ദവ യുവാക്കള്‍ റമദാന്‍ നാളുകള്‍ തങ്ങളുടെ ജീവിത വഴിയിലെ സൗഭാഗ്യ ദിനങ്ങളെന്ന് സാക്ഷ്യപ്പെടുത്തുന്നു ഈ യുവാക്കള്‍.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് യു. എസ് സുമോദ്, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മനോജ് തൈക്കാട്ടില്‍ എന്നിവരാണ് ഈ നോമ്പ് കാലത്ത് ഒരു ദിവസം പോലും മുടങ്ങാതെ നോമ്പിന്റെ ധന്യത ഉള്‍കൊണ്ടത്. പുലര്‍ച്ചെ പള്ളി മിനാരങ്ങളില്‍ നിന്ന് ബാങ്ക് വിളി ഉയരുമ്പോള്‍ ആരംഭിക്കുകയായി ഇവരുടെ നോമ്പിന്റെ മണിക്കൂറുകള്‍.
വീട്ടുകാരുടെ എല്ലാ പിന്തുണയും ഈ യുവാക്കള്‍ക്കുണ്ട് വൈകിട്ട് വിവിധ മസ്ജിദുകളിലും, സുഹൃത്തുക്കളുടെ വീടുകളിലുമാണ് നോമ്പ് തുറ. നിരവധി സുഹൃത്തുക്കള്‍ ഇവര്‍ക്ക് പിന്തുണയുമായി രംഗത്തുണ്ട് ഇത്തവണയും നോമ്പിന്റെ ധന്യത ഉള്‍കൊള്ളാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ത്ഥ്യവും ഇവര്‍ പങ്കുവെക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."