HOME
DETAILS
MAL
മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു
backup
April 01 2017 | 22:04 PM
കണ്ണൂര്‍: പങ്കാളിത്ത പെന്ഷന് പദ്ധതി പിന്‍വലിക്കുക, പെന്ഷന് പ്രായം 60 വയസായി ഉയര്‍ത്തി ഏകീകരിക്കുക, 10ാം ശമ്പള പരിഷ്കരണത്തിലെ അപാകതകള്‍ പരിഹരിക്കുക, അനോമലി കമ്മിറ്റിയെ നിയമിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അധ്യാപക-സര്‍വിസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി എം സുനില്‍കുമാര്‍ അധ്യക്ഷനായി. ഒ.കെ ജയകൃഷ്ണന്, ബോബി കാസ്ട്രോ, സി ഗിരീശന്, വി.ജി ഗിരീശന്, നാരായണന് കുഞ്ഞിക്കണ്ണോത്ത്, എം മഹേഷ്കുമാര്‍, പി.വി നാരായണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."