കൃഷി ഓഫിസര്‍ക്കെതിരേ അക്രമം; കരിദിനവും പ്രതിഷേധ കൂട്ടായ്മയും നടത്തി
കണ്ണൂര്‍: തളിപ്പറമ്പ് ജില്ലാ കൃഷിഫാം ഓഫിസര്‍ വി.ജി ഹരീന്ദ്രനെ അക്രമിച്ച് പരുക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതികളായവരെ ഉടന്‍ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെട്ട് അസോസിയേഷന് ഓഫ് അഗ്രികള്‍ച്ചറല്‍ ഓഫിസേഴ്സ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരിദിനവും ആചരിച്ചു. തുടര്‍ന്ന് കലക്ടറേറ്റിലേക്ക് മാര്‍ച്ചും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം കരിമ്പം കൃഷിഫാമിനു സമീപത്തെ ക്വാര്‍ട്ടേഴ്സിനു സമീപത്തുവച്ചാണ് അക്രമം നടന്നത്. രാത്രിയിലുണ്ടായ അക്രമത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാരാണ് ആശുപത്രിയിലെത്തിച്ചത്. സംഭവത്തിനു പിന്നില്‍ ആരെന്നു ഇതുവരെ വ്യക്തമായിട്ടില്ല. പ്രതികളെ അറസ്റ്റു ചെയ്ത് നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി.വി ഉമേഷ്, സെക്രട്ടറി ഇ.കെ അജിമോള്‍, മുന്‍ സംസ്ഥാന ട്രഷറര്‍ പി.പി റഷീദലി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."