അഗതിമന്ദിരങ്ങള്‍ക്കും കരുതല്‍; 15 കിലോ ധാന്യവും ഭക്ഷ്യകിറ്റും സൗജന്യം
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അഗതികള്‍ക്കും അശരണര്‍ക്കും കൈത്താങ്ങായി സര്‍ക്കാര്‍. സംസ്ഥാനത്തെ അംഗീകൃതവും അല്ലാത്തതുമായ അഗതിമന്ദിരങ്ങള്‍ക്ക് ഭക്ഷ്യകിറ്റും ധാന്യവും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറങ്ങി. ആളൊന്നിന് 15 കിലോവരെ ഭക്ഷ്യധാന്യവും നാലുപേര്‍ക്ക് ഒരു ഭക്ഷ്യകിറ്റും സൗജന്യമായി അനുവദിച്ചാണ് ഉത്തരവ്. കൊവിഡ് മൂലം പ്രതിസന്ധിയിലായ സംസ്ഥാനത്തെ അഗതിമന്ദിരങ്ങള്‍ക്ക് ആശ്വാസം ലഭിക്കുന്നതാണ് നടപടി.
സംസ്ഥാനത്ത് വെല്‍ഫെയര്‍ പെര്‍മിറ്റ് മുഖാന്തിരം ഭക്ഷ്യധാന്യങ്ങള്‍ ലഭിക്കുന്ന സ്ഥാപനങ്ങളിലെ അന്തേവാസികളില്‍ ആളൊന്നിന് 10.5 കിലോ അരിയും 4.5 കിലോ ഗോതമ്പുമാണ് സൗജന്യമായി നല്‍കുക.
അംഗീകൃതമല്ലാത്തതും സര്‍ക്കാര്‍ സഹായം ലഭിക്കാത്തതുമായ അഗതിമന്ദിരങ്ങള്‍, ക്ഷേമ സ്ഥാപനങ്ങള്‍, ക്ഷേമ ആശുപത്രികള്‍, കന്യാസ്ത്രീ മഠങ്ങള്‍, ആശ്രമങ്ങള്‍ തുടങ്ങിയ എല്ലാത്തരം സ്ഥാപനങ്ങളിലുമുള്ള ഒരാള്‍ക്ക് അഞ്ചുകിലോഗ്രാം അരി വീതം സൗജന്യമായി വിതരണം ചെയ്യും.
ഇത്തരം എല്ലാ സ്ഥാപനങ്ങളിലെയും അന്തേവാസികള്‍ക്ക് നാലുപേര്‍ക്ക് ഒന്ന് വീതം അവശ്യസാധനങ്ങള്‍ ഉള്‍പ്പെടുന്ന ഭക്ഷ്യകിറ്റും സൗജന്യമായി വിതരണം ചെയ്യും. വിതരണത്തിന് ജില്ലാ സപ്ലൈ ഓഫിസര്‍മാരും ജില്ലാ സാമൂഹിക നീതി ഓഫിസര്‍മാരും സംയുക്തമായി ക്രമീകരണങ്ങളൊരുക്കും. ഇവ എത്രയും വേഗം അഗതിമന്ദിരങ്ങളില്‍ എത്തിക്കുമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് അറിയിച്ചു.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രവര്‍ത്തിക്കുന്ന മുവ്വായിരത്തോളം സര്‍ക്കാര്‍ അംഗീകൃത അഗതിമന്ദിരങ്ങളാണ് സംസ്ഥാനത്തുള്ളത്. അംഗീകൃതവും അല്ലാത്തതുമായ അഗതിമന്ദിരങ്ങള്‍, ക്ഷേമസ്ഥാപനങ്ങള്‍, ആശ്രമങ്ങള്‍ കോണ്‍വെന്റുകള്‍ എന്നിവിടങ്ങളിലായി ഒരു ലക്ഷത്തോളം അന്തേവാസികളുണ്ട്. കൊവിഡ് പശ്ചാത്തലത്തില്‍ നിലവില്‍ സ്‌പോണ്‍സര്‍ഷിപ്പ് ലഭിക്കുന്നതില്‍ പ്രശ്‌നങ്ങളുള്ളതിലാണ് ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പുവരുത്താനുള്ള സര്‍ക്കാര്‍ നടപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS
ഇസ്രായേലിന് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ
International
• 2 months agoഖത്തർ; കോർണിഷിൽ ഒക്ടോബർ 3 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും
qatar
• 2 months agoകോണ്‍ഗ്രസ് രാജ്യത്തെ ഏറ്റവും വലിയ ദളിത് വിരുദ്ധപാര്‍ട്ടി; സംവരണം അവസാനിപ്പിക്കുമെന്ന് പ്രതിജ്ഞയെടുത്തിരിക്കുന്നു; കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
National
• 2 months agoവള്ളികുന്നം എസ്ബിഐ എടിഎമ്മില്‍ കവര്‍ച്ചാ ശ്രമം; മോഷ്ടാവ് എത്തിയത് കറുത്ത വസ്ത്രങ്ങളും മുഖം മൂടിയും ധരിച്ച് സ്‌കൂട്ടറില്‍
Kerala
• 2 months agoസഊദി അറേബ്യ; പാചകവാതക ചോർച്ചയെ തുടർന്ന് ഫ്ലാറ്റിൽ സ്‌ഫോടനം; മൂന്ന് പേർ മരിച്ചു, 20 പേർക്ക് പരിക്ക്
Saudi-arabia
• 2 months agoകറന്റ് അഫയേഴ്സ്-01-10-2024
PSC/UPSC
• 2 months agoകേരളത്തിന് പ്രളയ ധനസഹായമായി 145.60 കോടി രൂപ അനുവദിച്ച് കേന്ദ്രം
Kerala
• 2 months agoവാടക തർക്ക പരിഹാര സേവനങ്ങൾ വികസിപ്പിച്ച് അജ്‌മാൻ മുനിസിപ്പാലിറ്റി
uae
• 2 months agoഉച്ചയ്ക്ക് വീടിന് മുന്നില്‍ നിര്‍ത്തിയിട്ട സ്‌കൂട്ടര്‍ മോഷ്ടിച്ച് യുവാക്കള്‍; ദൃശ്യങ്ങള്‍ പൊലിസിന്, അന്വേഷണം
Kerala
• 2 months agoഅനധികൃതമായി മതവിധികൾ നൽകിയാൽ രണ്ട് ലക്ഷം ദിർഹം വരെ പിഴ; മുന്നറിയിപ്പുമായി യുഎഇ ഫത്വ അതോറിറ്റി
uae
• 2 months agoയുഎഇ; വേട്ടക്കെണി ഒരുക്കിയവർക്കെതിരെ നടപടി
uae
• 2 months agoമാമി തിരോധാനക്കേസില്‍ സിബിഐ അന്വേഷണമില്ല; ഹരജി തള്ളി ഹൈക്കോടതി
Kerala
• 2 months ago'ഒരു ജില്ലയെയോ മതവിഭാഗത്തെയോ വിമര്‍ശിച്ചിട്ടില്ല'; പറഞ്ഞത് കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന്റെ കണക്കെന്ന് മുഖ്യമന്ത്രി
Kerala
• 2 months agoസിദ്ദീഖ് കൊച്ചിയില്‍; അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തി
Kerala
• 2 months ago'മലപ്പുറം പരാമര്‍ശം പി.ആര് ഏജന്‍സി എഴുതി നല്‍കിയത്; ഖേദം പ്രകടിപ്പിച്ച് ദി ഹിന്ദു പത്രം
Kerala
• 2 months agoകട്ടപ്പന അമ്മിണി കൊലക്കേസ്; പ്രതി മണിക്ക് ജീവപര്യന്തം ശിക്ഷ
Kerala
• 2 months agoഇന്ധനവില കുറഞ്ഞതോടെ അജ്മാനില്‍ ടാക്സി നിരക്കുകള്‍ കുറച്ചു
uae
• 2 months agoഇസ്റാഈല്‍ കരയാക്രമണത്തിന് തിരിച്ചടിച്ച് ഹിസ്ബുല്ല; അതിര്‍ത്തിയില്‍ സൈനികര്‍ക്ക് മേല്‍ ഷെല്‍ വര്‍ഷം
International
• 2 months ago'ഇസ്റാഈലിനെതിരെ തിരിഞ്ഞാല്‍ നേരിടേണ്ടി വരുന്നത് ഗുരുതര പ്രത്യാഘാതം' ഇറാന് മുന്നറിയിപ്പുമായി യു.എസ്; യുദ്ധക്കൊതിക്ക് പൂര്‍ണ പിന്തുണ
ഇസ്റാഈലിന്റെ ആക്രമണങ്ങള്‍ സ്വയം പ്രതിരോധത്തിനെന്ന് ന്യായീകരണം